സുന്ദരപാണ്ട്യപുരത്തിലെ സൂര്യകാന്തി പൂക്കള്‍ കാണാൻ സഞ്ചാരികളുടെ തിരക്ക് വ...
സുന്ദരപാണ്ട്യപുരത്തിലെ സൂര്യഗാന്ധി പൂക്കളെ കാണാൻ സഞ്ചാരി കളുടെ തിരക്ക് വർധിക്കുന്നു. തെങ്കാശിയ്ക്ക് സമീപത്തെ സുന്ദരപാണ്ട്യപുരത്താണ് സൂര്യകാന്തി കൃഷി പാടം .വയലിൽ പൂത്തുനിൽക്കുന്ന സൂര്യകാന്തി പൂക്കളെ കാണാൻ കേരളത്തിലെ വിവിധ ഭാഗത്ത് നിന്നുമാണ് കുടുംബസമേതം അവധി ദിവസങ്ങളിൽ ഇവിടെ മലയാളികൾ എത്തുന്നത്. ഞായറാഴ്ച ദിവസങ്ങളാണ് തിരക്ക് ഏറെയും .തിരക്ക് കൂടിയതോടെ സൂര്യകാന്തി പൂക്കളുടെ കർഷകർ കൃഷിയിടത്ത് ജാഗ്രതയിലാണ്. സൂര്യകാന്തി പൂക്കളെ കാണാനെത്തുന്നവർ മൊബൈലിൽ സെൽഫി എടുക്കുന്നതും ഫോട്ടോ എടുക്കുവാൻവേണ്ടി ചെടികളുടെ ഇടയിലേക്ക് കയറുന്നത് മൂലം സൂര്യകാന്തിപ്പൂക്കളുടെ ചെടികൾക്ക് നാശം സംഭവിക്കുന്നു. ഇത് കർഷകരെ ആശങ്കയിലാക്കുന്നു . സൂര്യകാന്തി യുടെകൃഷി 90 ദിവസം പൂർത്തികരിയ്ക്കും മ്പോഴാണ് വിളവെടുക്കുന്നത്. കേരളത്തിലെ ഫോട്ടോ ഗ്രാഫർ മാർ നവ വധു വരൻമാരെ ഇവിടെ കൊണ്ടുവന്നാണ് വീഡിയോ ചിത്രീകരണവും നടത്തുന്നത്. അഞ്ചേക്കറോളം വരുന്ന വയലിൽ സൂര്യകാന്തി പൂക്കൾ പൂത്തു നിൽക്കുന്നത്. സഞ്ചാരികൾ ഇവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ സെൽഫി എടുക്കാൻ ഉള്ള തിരക്കിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ