തെന്മല മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റ് കെട്ടിടം തകര്‍ന്നു നിലംപോത്താവുന്ന അവസ്ഥയില്‍
കൊല്ലം തെന്മല മൃഗസംരക്ഷണ വകുപ്പ് റിന്‍ഡര്‍പെസ്റ്റ് ചെക്ക്പോസ്റ്റ് (ആര്.പി. ചെക്ക്പോസ്റ്റ്) കെട്ടിടം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു നിലംപോത്താവുന്ന അവസ്ഥയില്‍ അധികൃതര്‍ കണ്ട മട്ടില്ല
കൊല്ലം തെന്മല മൃഗസംരക്ഷണ വകുപ്പ് റിന്‍ഡര്‍പെസ്റ്റ് ചെക്ക്പോസ്റ്റ് (ആര്.പി. ചെക്ക്പോസ്റ്റ്) കെട്ടിടം അപകടാവസ്ഥയില്‍ ആയിട്ട് വര്‍ഷങ്ങളായി. അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ജീവന് പണയംവച്ച് വേണം ജോലി ചെയ്യാന്‍ ഒന്നുകില്‍ കെട്ടിടം തകര്‍ന്നു വീണോ അല്ലെങ്കില്‍ ഓട് വീണോ ചോര്‍ന്നോലിച്ചു കിടക്കുന്ന മുറികളില്‍ പതിയിരിക്കുന്ന വിഷജീവികള്‍ കടിച്ചോ അപകടമുണ്ടാകാം .അതിര്‍ത്തി കടത്തി കൊണ്ട് വരുന്ന മൃഗങ്ങള്‍ക്കോ,പക്ഷികള്‍ക്കോ മാരക രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുവാനുള്ള ഒരു സര്‍ക്കാര്‍ സംവിധാനം എത്രത്തോളം അവഗണിക്കപ്പെട്ടിരിക്കുന്നു എന്ന് ഇവിടെയുള്ള മുറികള്‍ കണ്ടാല്‍ മനസിലാകും.ബ്രിട്ടീഷുകാര്‍ പാറയില്‍ പണികഴിപ്പിച്ച ഈ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തില്‍ പൂശിയ കുമ്മായക്കൂട്ട് ഇളകിയ മുറികള്‍,പൊട്ടിയ ഓടുകല്ക്കിടയിലൂടെ മഴവെള്ളം മുറികളില്‍ ഒലിച്ചിറങ്ങുന്നു. തറയില്‍ ഇഴജീവികളുടെ താവളമായ പുനങ്ങള്‍ നിറഞ്ഞിരിക്കുന്നു,ഭിത്തികളുടെ അവസ്ഥയും വ്യത്യസ്തമല്ല.ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ നനഞ്ഞു കുതിര്‍ന്ന ഫയലുകള്‍,ആലുകള്‍ വളരുന്ന ഭിത്തികള്‍, എന്തിനധികം അവിടെ ഇരുന്നു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ തലയില്‍ മഴവെള്ളം വീഴാതെ ഇരിക്കുവാന് മുകളില്‍ പ്ലാസ്റ്റിക്,ഫ്ലെക്സ് ഇവ വലിച്ചു കെട്ടിയിരിക്കുന്നു. കമ്പ്യുട്ടര്‍ നനയാതെ ഇരിക്കുവാന് ഒരു ഫ്ലെക്സ് ഇട്ടിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ചോര്‍ന്നൊലിക്കാത്ത ഒരു ഭാഗവും ഈ കെട്ടിടത്തിലില്ല.ആകെ ദുരിതമായ അന്തരീക്ഷത്തിലും അപകടകരമായ അവസ്ഥയിലും ഉള്ള കെട്ടിടം.വയറിംഗ് പഴകി വയറുകള്‍ ഇളകി കിടക്കുന്നു.
അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന കന്നുകാലികള്‍,ഇറച്ചിക്കോഴി,മുട്ട തുടങ്ങിയവ പരിശോധിക്കുന്ന സര്‍ക്കാര്‍ ഓഫീസിന് ഈ ദുരവസ്ഥ ബന്ധപ്പെട്ടവര്‍ അനേക വര്‍ഷങ്ങളായി കണ്ടില്ലെന്ന് നടിക്കുകയാണ് കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ചെക്ക്പോസ്റ്റിന്റെ ദുരവസ്ഥ കണ്ട മട്ടില്ല.
അവിടെ ജോലി ചെയ്യുന്നവര്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മൃഗങ്ങളല്ല മനുഷ്യരാണ് കുറഞ്ഞ പക്ഷം സുരക്ഷിതമായി ജോലി ചെയ്യുവാനുള്ള അവരുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ