തെന്മലയില് കേരള സംസ്ഥാന സർക്കാരിൻറെ ലൈഫ്മിഷൻ പദ്ധതി പാളുന്നു
കേരള സംസ്ഥാന സർക്കാരിൻറെ ലൈഫ്മിഷൻ പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ ഭൂരഹിതര്‍ക്കുള്ള സർട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള രേഖകളുടെ പരിശോധനയും ഗുണഭോക്താവിന്റെ പേരില്‍ നിലവില്‍ വസ്തു ഉണ്ടോ എന്നുള്ള പരിശോധനയും പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഇരുപത്തിരണ്ടും ഗുണഭോക്താക്കളുടെ ലിസ്റ്റും അനുബന്ധ രേഖകളും ലൈഫ്മിഷൻ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ട അവസാന തീയതി ഈ മാസം മുപ്പതാം തീയതിയുമാണ്
ആര്യങ്കാവ്,തെന്മല വില്ലേജ് ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് അമിത ജോലി ഭാരം മൂലം ഗുണഭോക്താക്കൾക്ക് ഗ്രാമപഞ്ചായത്തുകളിൽ നൽകേണ്ട സർട്ടിഫിക്കറ്റ് സമയബന്ധിതമായി നൽകാൻ കഴിയുന്നില്ല. ആര്യങ്കാവ് തെന്മല വില്ലേജുകളിൽ തോട്ടം തൊഴിലാളികൾ ഭൂരിഭാഗവും ജോലിക്ക് പോകാതെ കഴിഞ്ഞ ഒരാഴ്ചയായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുകയാണ്.ചില സ്ഥലങ്ങളില്‍ മഴയും പ്രളയവും മൂലം പലർക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു.അതിനാല്‍ സമയബന്ധിതമായി പഞ്ചായത്തുകളിൽ ഭൂരഹിതര്‍ക്കുള്ള സർട്ടിഫിക്കറ്റ് നല്കുവാന് സാധിക്കാത്ത സ്ഥിതിയാണ്.കൂടാതെ വിവിധ പൊതു അവധികളും തെന്മല വില്ലേജ് ഓഫീസര്‍ പ്രവര്‍ത്തന ദിവസങ്ങളില്‍ അവധി എടുത്തത് മൂലവും സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ തൊഴിലാളികള്‍ക്ക് ആനുകൂല്യം നഷ്ടമാകുന്ന അവസ്ഥയാണ്.
സംസ്ഥാന സർക്കാരും ലൈഫ് മിഷൻ കോർഡിനേറ്റർ അടിയന്തരമായി ഇടപെട്ട് സർട്ടിഫിക്കറ്റ് പരിശോധന കാലാവധി നീട്ടി കൊടുക്കണമെന്ന് പൊതു പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ