ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ​രി​മി​തി​ക​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍

തെ​ന്മ​ല: പ​രി​മി​തി​ക​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍. 1972 ലാ​ണ് സ്റ്റേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​ത്. 1974 മു​ത​ലാ​ണ് ഇ​പ്പോ​ഴു​ള്ള കെ​ട്ടി​ട​ത്തി​ല്‍ വാ​ട​ക​യ്ക്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഓ​ടി​ട്ട പ​ഴ​യ കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ മ​ഴ പെ​യ്താ​ല്‍ ചോ​ര്‍​ന്ന് അ​കം മുഴു​വ​ന്‍ വെ​ള്ള​ക്കെ​ട്ടാ​കും.ഇടിഞ്ഞു പൊളിഞ്ഞ ഭിത്തികളും തകര്‍ന്ന മേല്‍ക്കൂരയും ഇളകിയ ജനാലകളും ദ്രവിച്ച കതകുകളും ആയി ഇല്ലായ്മകളുടെ കൂമ്പാരമായി തെന്മല പോലീസ്‌ സ്റ്റേഷന്‍.മഴ പെയ്താല്‍ ഫയലുകള്‍ നനയാതെ സൂക്ഷിക്കുവാന്‍ വളരെ ബുദ്ധിമുട്ട് ആണ് ഇവിടെ അനുഭവപ്പെടുന്നത്.പോലീസുകാരുടെ വിശ്രമകേന്ദ്രം ഏറ്റവുംശോചനീയ അവസ്ഥയില്‍ ആണ്.ഇടിഞ്ഞു പൊളിഞ്ഞ ഓടുകള്‍ അടര്‍ന്നു പകുതി മാറിയ ഇവിടെ ഇഴജന്തുക്കളുടെ വിഹാരരംഗമാണ്.പേടിച്ചു മാത്രമേ വിശ്രമകേന്ദ്രത്തിനുള്ളില്‍ ഇരിക്കുവാന്‍ കഴിയു. തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന പോലീസ്‌ സ്റ്റേഷനാണ് ഈ ദുരവസ്ഥ. ഒ​രു​വ​ര്‍​ഷ​മാ​കു​ന്ന​തേ​യു​ള്ളൂ സ്റ്റേ​ഷ​നി​ല്‍ പു​തി​യ ഒ​രു ജീ​പ്പ് ല​ഭി​ച്ചി​ട്ട്. അ​ച്ച​ന്‍​കോ​വി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​ശേ​ഷം തെ​ന്മ​ല​സ്റ്റേ​ഷ​ന്‍റെ അം​ഗ​ബ​ലം കു​റ​ച്ചു. മൂ​ന്ന് എ​സ്‌​ഐ​മാ​ര്‍, ര​ണ്ട് എ​എ​സ്‌​ഐ​മാ​ര്‍, എ​ട്ട് സീ​നി​യ​ര്‍ സി​പി​ഒ​മാ​ര്‍, ഇ​രു​പ​ത്തി​യൊ​ന്ന് സി​പി​ഒ​മാ​ര്‍, ഒ​രു വ​നി​ത സീ​നി​യ​ര്‍ സി​പി​ഒ, നാ​ല് വ​നി​ത സി​പി​ഒ​മാ​ര്‍ എ​ന്നി​ങ്ങ​നെ 39 ജീ​വ​ന​ക്കാ​രാ​ണ് വേ​ണ്ട​ത്. നി​ല​വി​ല്‍ 31 പേ​രെ ഉ​ള്ളൂ. കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്‌​നാ​ടി​ന്റെ​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​യി​ലെ ഏ​ക സ്റ്റേ​ഷ​നാ​ണി​ത്. വ​ര്‍​ഷ​ത്തി​ല്‍ 1500ല്‍ ​കൂ​ടു​ത​ല്‍ കേ​സു​ക​ളാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി തെ​ന്മ​ല ത​ടി ഡി​പ്പോ​യ്ക്കു സ​മീ​പം വ​നം​വ​കു​പ്പി​ന്‍റെ ഒ​രേ​ക്ക​ര്‍ ഭൂ​മി ക​ണ്ടു​വ​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന​ട​പ​ടി ഒ​ന്നു​മാ​യി​ട്ടി​ല്ല. താ​ത്കാ​ലി​ക​മാ​യി വാ​ട​ക​യ്ക്ക് തെ​ന്മ​ല ഡാ​മി​ന് സ​മീ​പ​മു​ള്ള ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ്രൊ​ജ​ക്ടി​ന്റെ കീ​ഴി​ലു​ള്ള ഇ​ന്‍​സ്പെ​ക്ഷ​ന്‍ ബം​ഗ്ലാ​വി​ലേ​ക്ക് മാ​റ്റു​മെ​ന്ന വാ​ഗ്ദാ​നം എ​ങ്ങു​മെ​ത്തി​യി​ട്ടു​മി​ല്ല.പോലീസ്‌ സ്റ്റേഷന് ആവശ്യമായ സൌകര്യങ്ങള്‍ അവിടെ കുറവാണ്. പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്നു​ള്ള വി​ശ്ര​മ​മു​റി​യു​ടെ കാ​ര്യ​വും ദ​യ​നീ​യ​മാ​ണ്. ഇ​വി​ടെ​യും ചോ​ര്‍​ന്നൊ​ലി​ച്ച്‌ ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. മ​ഴ​യാ​കു​മ്ബോ​ള്‍ ടാ​ര്‍​പ്പ ഓ​ടി​നു മു​ക​ളി​ല്‍ ഇ​ടും. മ​ഴ മാ​റു​മ്പോള്‍ അ​ഴി​ച്ചു​മാ​റ്റും.വനം മന്ത്രി കേ രാജുവിന്റെ സ്വന്തം മണ്ഡലത്തിലുള്ള പോലീസ്‌ സ്റ്റേഷനാണ് ഈ ദുരവസ്ഥ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.