
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ട്രാഫിക്ക് ബോധവത്കരണ ക്ലാസും ലഹരിവര്‍ജന അവബോധ സെമിനാറും സംഘടിപ്പിച്ചു. ലഹരി വിമുക്ത സമൂഹത്തിന് നാടിന്റെ പുരോഗതിയില്‍ കരുത്ത് പകരുവാനാകും എന്ന് ഉദ്ഘാടനം നിര്വറ്റിച്ചു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത് പറഞ്ഞു.
ലഹരി വിമുക്തി സംബന്ധിച്ച് പ്രിവന്റീവ് ഓഫീസര്‍ ഷഹാറുദ്ദീന്‍ ക്ലാസെടുത്തു. രക്ഷകര്‍ത്താക്കളുടെ പ്രതിനിധി ജോണ്‍ ലഹരി വിമുക്തി പ്രതിജ്ഞ ചൊല്ലി. വാഹന സുരക്ഷയും അപകടരഹിത ഡ്രൈവിംഗ് നിര്‍വ്വഹണവും എന്ന വിഷയത്തിലുള്ള സെമിനാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ സുരേഷ് കുമാറാണ് നയിച്ചത്. പ്രിന്‍സിപ്പല്‍ ബി. വിജയന്, വൈസ് പ്രിന്‍സിപ്പാള്‍ രജനി, പി.റ്റി.എ പ്രസിഡന്റ് സുരേഷ് കുമാര്‍, എന്‍. എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ മനോജ്, ജി.ഐ. വിശ്വനാഥന്, സ്റ്റാഫ് സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ