സോഷ്യൽ ഫോറസ്ട്രി ഏറെ ശ്രദ്ധയോടെ നട്ടു നനച്ച് വളർത്തിയ ഫലവൃക്ഷത്തൈകളും ഔഷധ ചെടികളുമെല്ലാം വളർന്നു. ഇതോടെ ഈ നിർമിതവനം, സ്വാഭാവിക വനത്തിന്റെ രൂപം കൈവരിച്ചു. ഇത് സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് പുനലൂർ വനം ഡിവിഷന് കൈമാറുകയും ചെയ്തു. കെ.ബി.ഗണേഷ്‌കുമാർ വനം മന്ത്രിയായിരിക്കേ, 2012-ൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഇവിടെ കൃത്രിമവനം നിർമിക്കുന്ന 'വനദീപ്തി' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പദ്ധതിയായിരുന്നു ഇത്. അക്കേഷ്യ, മാഞ്ചിയം തോട്ടമായിരുന്ന സ്ഥലത്തെ 5.7 ഹെക്ടർ ഭൂമിയിൽ വിവിധ അപൂര്‍വങ്ങളായ ഫലവർഗ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നട്ടു പിടിപ്പിക്കുകയായിരുന്നു. 66.65 ലക്ഷം രൂപയുടേയതായിരുന്നു പദ്ധതി. ആറു വർഷം കൊണ്ട് മിക്ക വൃക്ഷങ്ങളും ഇരുപതടിയിലേറെ ഉയരത്തിൽ വളർന്നു കഴിഞ്ഞു. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇവിടം നിബിഡവനമായി മാറുമെന്നാണ് കണക്കുകൂട്ടലില്‍ ആണ് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചത്.
അന്ന് വനം കാണാൻ എത്തുന്നവർക്കായി വനം വകുപ്പ് പ്രത്യേകം ക്ലാസ് നടത്തിയിരുന്നു. സന്ദർശകർക്കായി ചെറിയൊരു വനയാത്രയും അധികൃതർ ഒരുക്കിയിരുന്നു.എന്നാല്‍ പിന്നീട് മാറിവന്ന മന്ത്രിസഭയിലെ വനം മന്ത്രിയും പുനലൂര്‍ എം.എല്‍.എയുമായ കെ രാജു വനദീപ്തി സംരക്ഷിക്കുവാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല വനം വകുപ്പ് ഇവിടം താഴിട്ടു പൂട്ടി.
പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍ വനം മന്ത്രി ആയിരിക്കുമ്പോള്‍ കൊണ്ട് വന്ന പദ്ധതി സംരക്ഷിച്ചു ഗണേഷ്‌കുമാറിന് പെരുണ്ടാക്കി കൊടുക്കേണ്ട ആവശ്യം ഇപ്പോഴത്തെ വനം മന്ത്രിക്ക് താല്പര്യമില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തിച്ച സംരക്ഷിക്കപ്പെടേണ്ട ലക്ഷങ്ങള്‍ വിലയുള്ള അപൂര്‍വ ഓഷധചെടികളും ഫല വൃക്ഷങ്ങമാണ് കെടുകാര്യസ്ഥത മൂലം നാശത്തിനു കാരണമാകുകയാണ്.
കൂടാതെ വനം വകുപ്പിന് വരുമാനം ഉണ്ടാകുന്ന സാധ്യതയാണ് വനം മന്ത്രിയുടെ കുടിപ്പക മൂലം നശിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ക്ക് പ്രയോജനം ഉണ്ടാകുവാന്‍ വേണ്ടി നിര്‍മ്മിച്ച വനദീപ്തി നശിക്കുന്നതില്‍ ദുഖമുണ്ടെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞു
ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ ഇവിടെ ഉള്ള ജലസ്വേചനത്തിനുള്ള പൈപ്പുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.കൂടാതെ ചാലിയക്കര ആറിന്റെ സമീപം ഉള്ള ഗേറ്റ് തകര്‍ക്കപ്പെട്ടു. ഇവിടെ സംരക്ഷിച്ചു കൊണ്ടിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന വൃക്ഷങ്ങള്‍ക്കും അപൂര്‍വ സസ്യങ്ങള്‍ക്കും അധികം താമസിയാതെ വനംവകുപ്പ് കുളത്തൂപ്പുഴ സന്ജീവിനി വനത്തിന്റെ ഗതി വരുത്തും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ