യുവത്വത്തെ
നശിപ്പിക്കുന്ന മാഫിയകളെ സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യുക എന്ന
ലക്ഷ്യത്തോടെ സംസ്ഥാന വനിതാ കമ്മീഷന്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി,
എസ്.എന്‍ വനിതാ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജാഗ്രതാ
സെമിനാര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ്
ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം
നിര്‍വഹിച്ചു.
പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന യുവതലമുറ അവ
തരണംചെയ്യാന്‍ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വരുംതലമുറയ്ക്ക്
വിദ്യാര്‍ഥി സമൂഹം വഴികാട്ടികള്‍ ആകണമെന്നും ഓര്‍മിപ്പിച്ചു.
ലഹരി
മാഫിയകളിലും, സെക്സ് റാക്കറ്റുകളിലും പെണ്‍കുട്ടികള്‍
ഉള്‍പ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവരെ
അപകടത്തില്‍ നിന്ന് മോചിപ്പിക്കാനായി ശില്പശാലകള് നടത്തുന്നതെന്ന്
അധ്യക്ഷയായ വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.
'ജാഗ്രതയാര്‍ന്ന യുവത്വം നാളെയുടെ സമ്പത്ത് 'എന്ന വിഷയത്തില്‍ എ.സി.പി എ.
പ്രതീപ്കുമാര് ക്ലാസ്സ് എടുത്തു. ഐ.ക്യു.എ.സി കോ-ഓഡിനേറ്റര്‍ ഡോ. നിഷ ജെ.
തറയില്‍, മലയാള വിഭാഗം മേധാവി ഡോ. ആര്.എസ്. ജയ, വിമന്‍സ് സ്റ്റഡി യൂണിറ്റ്
കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഡി.ആര്. വിദ്യ, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍
എസ്. സുമി തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ