വൈദ്യുതി ലൈൻ പണി നടക്കുന്നതിനിടയിൽ അന്യസംസ്ഥാന കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതം ഏറ്റു.ഇന്ന് രാവിലെ 11 മണിയോടെ വിളക്കുടി സെക്ഷൻ പരിധിയിലുള്ള ഷാപ്പ് മുക്കിലാണ് അപകടം നടന്നത്.
ദേഹത്തും കൈക്കും പൊള്ളലേറ്റ അന്യസംസ്ഥാന തൊഴിലാളി ദേബോജിത് ഗോഗോയി(30)യെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു .ലൈൻ ഓഫ് ചെയ്താണ് ജോലിക്ക് ഇറങ്ങിയത് പിന്നെ എങ്ങനെയാണ് ലൈനിൽ വൈദ്യുതി എത്തിയത് അറിവായിട്ടില്ല .വൈദുതി ആഘാതം ഏറ്റ തൊഴിലാളി സേഫ്റ്റി ബെൽറ്റിൽ തുങ്ങി കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ടുദിവസമായി വിളക്കുടി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടന്നു വരികയാണ്. അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ഓഫ് ആകും എന്ന് മെസേജ് ഉണ്ടായിരുന്നെങ്കിലും അവിചാരിതമായി വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണം.
ഒരു ലൈനില്‍ വൈദ്യുതി അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ വൈദ്യുതി പ്രവഹിച്ചത് എ.ഇയുടെയോ സബ്എഞ്ചിനീയറുടെയോ അറിവ് ഉണ്ടായിരിക്കണം എന്നാണ് നിയമം എന്നാല്‍ ഇവിടെ ആ നിയമം പാലിക്കപ്പെട്ടില്ല എന്ന് വേണം കരുതാന്‍ അതിനാല്‍ ലൈനില്‍ വൈദ്യുതി പ്രവഹിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുകയും ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ