കുളത്തൂപ്പുഴ: അബ്കാരി കേസിലും ചെക്ക് കേസിലും പെട്ട് കഴിഞ്ഞ 15 വർഷങ്ങളായി തമിഴ്നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഷണ്മുഖ തേവർ എന്ന പ്രതിയെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമെടുത്ത ശേഷം പോലീസിനെ കബളിപ്പിച്ചു മുങ്ങി നടക്കുകയായിരുന്ന പ്രതി കൂടുതൽ സമയവും തമിഴ്നാട്ടിലും മറ്റും ഒളിച്ചു താമസിച്ചിരുന്നെങ്കിലും കടക്കൽ മടത്തറ തുടങ്ങിയ പ്രദേശങ്ങളിൽ ടാപ്പിംഗ് ജോലിക്കായി എത്തുമായിരുന്നു. ടി സ്ഥലങ്ങളിൽ പോലീസ് അന്വേഷിച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല. കുളത്തൂപ്പുഴ റീഹാബിലിറ്റേഷൻ പ്ലാനറ്റേഷനിലെ താമസക്കാരനായിരുന്ന പ്രതി അവിടെ ഒരു മരണത്തിനെത്തുമെന്നറിഞ്ഞു പോലീസ് എത്തിയെങ്കിലും മരണത്തിനു വരാതിരുന്ന പ്രതിയെ ഇന്നലെ യാത്രാമധ്യേ അഞ്ചൽ റേഞ്ച് ഓഫീസ് ജംഗ്ഷനിൽ വച്ച് കുളത്തൂപ്പുഴ ഇൻസ്പെക്ടർ സതികുമാർ, എസ്.ഐ ജയകുമാർ, എ.എസ്.ഐ ഉദയൻ, സി.പി.ഒ മാരായ അനു ചന്ദ്രൻ, ഗിരീഷ് എന്നിവരടങ്ങുന്ന സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു
15 വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ