റെഡി ടു കുക്ക് ഫിഷ് ഇന്ന് മുതല്‍ ആധുനിക വിപണി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ


വാങ്ങിയാല്‍ പാചകം ചെയ്യാവുന്ന പരുവത്തില്‍ ഇനി മീന്‍ ലഭിക്കും. കരിക്കോട് തുടങ്ങിയ ആധുനിക മാര്‍ക്കറ്റിലാണ് റെഡി ടു കുക്ക് ഫിഷ് ലഭിക്കുക. ഇവിടെ നിന്ന് മത്സ്യഫെഡ് തയ്യാറാക്കിയ കറിക്കൂട്ടും കെപ്‌കോ, മില്‍മ ഉത്പന്നങ്ങളും തുടങ്ങി ആധുനിക കാലത്തിന് ആവശ്യമായതെല്ലാം ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയത് ഉദ്ഘാടനം നിര്‍വഹിച്ച ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
കുടുംബശ്രീക്ക് സ്ഥിരം വിപണന സ്റ്റാളും അക്ഷയ സെന്ററുമൊക്കെ മാര്‍ക്കറ്റിന്റെ ഭാഗമായി പ്രതീക്ഷിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നര കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എല്ലാം ഒരിടത്ത് തന്നെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പിന്റെ വിപണിക്ക് കൂടി സൗകര്യം ഒരുക്കുന്നത് പരിഗണനയിലാണ്.  ഐ എസ് ഒ നിലവാരം ഉറപ്പാക്കിയാണ് മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനിത കുമാരി അധ്യക്ഷയായി.  ഓണം വിപണന മേളയുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ് വേദിയില്‍ നിര്‍വഹിച്ചു.
ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മറ്റു ജന പ്രതിനിധികള്‍, തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷെയ്ക് പരീത്, ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി, കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, ഹോര്‍ട്ടി കോര്‍പ് എം ഡി ജെ സജീവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എസ് ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.