ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു ഓണസമൃദ്ധി - കാര്‍ഷിക വിപണി തുടങ്ങി

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കാര്‍ഷിക വിപണി അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തനം തുടങ്ങി.   വനം - വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ചു.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും സാധാരണക്കാര്‍ക്ക് വിഷരഹിത നാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍  വിലക്കുറവോടെ ലഭ്യമാക്കാനുമാണ് മേളകള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിദുരന്തം കാര്‍ഷികമേഖലയെ തകര്‍ത്തുവെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍ വഴി  ശക്തമായ പുനരുജ്ജീവനത്തിന് സാഹചര്യം ഒരുക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷയായി. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സിബി ജോസഫ് പേരയില്‍, അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അനിതാമണി, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വി എഫ് പി സി കെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെപ്തംബര്‍ 10 വരെ മേള തുടരും. തദ്ദേശീയമായി ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും  പഴവര്‍ഗങ്ങളുമാണ് ഓണസമൃദ്ധി  വിപണിയിലുള്ളത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.