അഞ്ചൽ ആളൊഴിഞ്ഞ വീട്ടിൽ 45 വയസ്സുള്ള സ്ത്രീയുടെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി
കൊല്ലം അഞ്ചലിൽ ആളൊഴിഞ്ഞ വീട്ടിൽ അഞ്ചു ദിവസം പ്രായം തോന്നിക്കുന്ന പഴക്കമുള്ള 45 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.കൊലപാതകമാണെന്ന് സംശയം.
മഴയെ തുടർന്നു മഴ നനയാതെ വീടിന്റ സൈഡിലേക്ക് കേറിനിന്ന ആളുകളാണ് മൃതദേഹം കണ്ടത്.
അഞ്ചൽ കൈപ്പള്ളി മുക്ക് സ്വദേശിനി കുഞ്ഞുമോളുടെതാണെന്നാണ് സ്ഥിരീകരണം.ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒരു വർഷമായി കുഞ്ഞു മോളുടെ കൂടെ കൂടിയ ബാബുവുമൊത്താണ് കുഞ്ഞുമോൾ ഈ ആളൊഴിഞ്ഞ വീട്ടിൽ രാത്രിയിൽ തങ്ങാറുള്ളത്. ബാബുവിനെ കുറച്ചു ദിവസ്സമായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വീടിന്റെ അടുക്കളയോട് ചേർന്നുള്ള ചായ്പ്പിൽ ആണ് മൃതദേഹം കാണപ്പെട്ടത്.
രണ്ടുപേരും കൂലിപ്പണിക്കാരാണ്. മൃതദേഹം വീർത്തു അഴുകി തുടങ്ങിയുരുന്നു വിവസ്ത്ര ആയിട്ടാണ് മൃതദേഹം കിടക്കുന്നത് ( അടിവസ്ത്രം ഒഴിച്ച് മറ്റൊരു വസ്ത്രവും ശരീരത്തിലില്ലായിരുന്നു. ) അഞ്ചൽ, ചടയമംഗലം പോലീസ് സ്ഥലത്തെത്തി വിവരം അറിയിച്ചത് അനുസരിച്ച് ഫിംഗർ പ്രിന്റും, സയന്റിഫിക് ഉദ്യോഗസ്ഥരും, ഡോഗ് സ്ക്വാർഡും പരിശോധന നടത്തി.
പുനലൂർ ഡി.വൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് അയച്ചു. സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന ബാബുവിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ