ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചൽ തടിക്കാട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തനിലയിൽ


കൊല്ലം അഞ്ചൽ തടിക്കാട്ടിൽ   ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. അഞ്ചൽ തടിക്കാട്  അമൃതാലയത്തിൽ ലേഖ (40)ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് ജയൻ (45) കട്ടിലിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കാണപ്പെട്ടു.
ഇന്ന് വെളുപ്പിനെ2 മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിക്കുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്നും നിലവിളി കേട്ടണർന്ന വീട്ടുകാർ മുറിയിൽ തട്ടി വിളിച്ചെങ്കിലും കതക് തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. ലേഖ തലയിൽ മുറിവേറ്റ് ചോര വാർന്ന നിലയിൽ തറയിലും ഭർത്താവ് ജയൻ കട്ടിൽ ഒരു വശം ചരിഞ്ഞും കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുൻപേ തന്നെ മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ലേഖയുടെ പുനർവിവാഹമാണ് എന്നാൽ ജയന്റെ ആദ്യത്തെ വിവാഹവുമാണ്.ലേഖ തടിക്കാട് ക്ഷീര സഹകരണ സംഘത്തിലെ ജീവനക്കാരിയും ജയൻ ബാർബർ ഷോപ്പ് നടത്തുകയുമാണ്. ലേഖയുടെ ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സൈൻറിഫിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌ മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.