കൊല്ലം അഞ്ചലിൽ കുടുബത്തിനുനേരെനടന്ന മുഖംമൂടി ആക്രമണംകോട്ടെഷൻ സംഘമെന്ന നിഗമനത്തിലേക്ക് പോലീസ്, മുഖമുടി ആക്രമണത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
.കോട്ടുക്കൽ ചുരുവിള പുത്തൻ വീട്ടിൽ അൻസർ ഖാനാ(29)ണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം മുപ്പത്തിയൊന്നാം തീയതി രാത്രി 9.30 യോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുത്തയം ഉഷാ ഭവനിൽ ജനാർദ്ദനൻ പിള്ള മകൻ ജിനു ജിനുവിന്റെ ഭാര്യ സുവർണ്ണ ഇവരുടെ അയൽവാസി ദീപ എന്നിവരെയാണ് നാലംഗ മുഖമൂടി
സംഘം ആക്രമിച്ചത്.വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ജിനുവിനെ കാറിലെത്തിയ ഇവർ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷം കമ്പിവടി കൊണ്ടും വടിവാൾ കൊണ്ടും അക്രമിക്കുകയായിരുന്നു.ജിനുവിന്റെ വലത് കണ്ണിന് സമീപംവാളുകൊണ്ടുള്ള വെട്ടേറ്റു സാരമായി പരിക്കേറ്റിരുന്നു.ബഹളം കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ജനാർദ്ദനൻ പിള്ളയ്ക്കും സുവർണ്ണയ്ക്കും അയൽവാസി ഉഷയ്ക്കും അക്രമികളുടെ മർദ്ദനമേറ്റത്.
അക്രമികൾ വീട്ടിൽ കയറി വീട്ടു സാധനങ്ങൾ നശിപ്പിക്കുകയും വീടിന്റെ മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. .അക്രമികൾ എത്തിയത് 'ഫോർ രജിസ്ട്രേഷൻ ' നമ്പർ പ്ലേറ്റുള്ള ചുവന്ന കാറിലാണ്. ഒരാൾ ബൈക്കിലും പോലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ സംഘത്തിൽ 6പേരുണ്ടായിരുന്നു എന്നും നിലമേലിൽ നിന്ന് ഒരാളെയും ആയൂരിൽ നിന്ന് മറ്റൊരാളെയും താൻ മോട്ടോർ സൈക്കിളിൽഅഞ്ചലിൽ എത്തിച്ചെന്നും അതിനു ശേഷം 5 പേരടങ്ങുന്ന സംഘം കാറിലും മറ്റൊരാൾ ബൈക്കിൽ വഴികാട്ടിയായിട്ടുമാണ് ആക്രമണത്തിന് പോയതെന്നും പറഞ്ഞു.
മുഖംമൂടി ധരിച്ചു ആക്രമം നടക്കുമ്പോൾ ബഹളം കേട്ടു ഓടിക്കൂടിയ നാട്ടുകാരെയും സംഘം വാൾ കാട്ടി വിരട്ടി യോടിച്ചിരുന്നു.അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവേറെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. അക്രമമത്തിന്റെ സൂത്രധാരനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുനെങ്കിലും ചോദ്യം ചെയ്യലിൽ ഒരു തെളിവും ലഭിക്കാത്തതിനെ തുടർന്നു പോലീസ് വിട്ടയക്കുകയായിരുന്നു..അക്രമത്തിനു പിന്നിൽ മുൻ വൈരാഗ്യമായിരിക്കാം എന്ന കണക്കുകൂട്ടലിൽ ആണ് പോലീസ്, മറ്റു ബന്ധങ്ങൾ എന്ധെങ്കിലും ഉണ്ടോയെന്നു പോലീസ് പരിശോധിച്ചു വരുകയാണ്.
അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. മറ്റുള്ള പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സ്ഥലത്തു സംഘർഷം ഉണ്ടാവാതിരിക്കാൻ പോലീസ് ക്യാമ്പ് ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ