കൊല്ലം അഞ്ചലിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേമിച്ചു വിവാഹം കഴിച്ചതിനു തന്റെ വീട്ടുകാർ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും, അന്യ സമുദായ കാരനെ വിവാഹം കഴിച്ചതിനു ബന്ധുക്കളുടെ ഭാഗത്തുനിന്നും സമുദായക്കാരുടെ ഭാഗത്തുനിന്നും വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും അതിന്റ തുടർച്ചയാണിതെന്നും അറസ്റ്റിലായ ആളുടെ ഭാര്യ.
അഞ്ചൽ സ്വദേശി 25 വയസ്സുള്ള ശബരിയാണ് പോലീസ് പിടിയിലായത് 2 വർഷം മുൻപ് 16 വയസ്സുള്ള കുരുവിക്കോണം സ്വദേശിനിയും, 1 വർഷം മുൻപ് 17വയസ്സുള്ള കരവാളൂർ സ്വദേശിനിയുമായും ശബരി പ്രണയത്തിലായിരുന്നു ആ സമയത്തു കുട്ടികളുടെ വീട്ടിൽ വെച്ച് അവരെ പീഡിപ്പിച്ചു എന്നാണ് കേസ്.
കുട്ടികൾ വീട്ടുകാർ അറിയാതെ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്ന് അഞ്ചൽ പോലീസ് കേസ് എടുക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതിയെ തിരുവന്തപുരത്തു വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഒരു മാസം മുൻപാണ് അറസ്റിലായ പ്രതി അന്യസമുദായത്തിലുള്ള യുവതിയുമായി പ്രണയിച്ചു ഒളിച്ചോടി വിവാഹം കഴിച്ചത്.
അഞ്ചലിലെ ഒരു ഉന്നത നേതാവാണു പെൺകുട്ടിയുടെ രണ്ടാനച്ഛൻ. അന്നുമുതൽ തങ്ങൾക്കു സമുദായത്തിന്റെ ഭാഗത്തുനിന്നും ബന്ധുക്കളുടെ ഭാഗത്തുനിന്നും വധഭീഷണി ഉണ്ടെന്നും അന്യസമുദായത്തിൽ പെട്ടയാളെ വിവാഹം കഴിച്ചതിനുള്ള പ്രതികാരമായിട്ടാണ് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്നും അറസ്റ്റിലായ ശബരിയുടെ ഭാര്യ പറയുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ