വയോജനങ്ങള്‍ക്ക് ആദരവ്; അപേക്ഷ ക്ഷണിച്ചു
പൊതുജനങ്ങളെ വയോജനങ്ങളുടെ പ്രശ്നങ്ങളില്‍ ബോധവാന്മാരാക്കുന്നതിന്
സാമൂഹ്യനീതി വകുപ്പ് മുഖേന ഒക്ടോബര്‍ ഒന്നിന് വയോജനദിനം ആചരിക്കും.
ഇതിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ പ്രതേ്യക നേട്ടങ്ങള്‍ കൈവരിച്ച
ജില്ലയിലെ 10 വയോജനങ്ങളെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ
രേഖകള്‍ സഹിതം അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചിനകം (സെപ്തംബര്‍ 20) ജില്ലാ
സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ഓഫീസിലും
0474-2790971 നമ്പരിലും ലഭിക്കും.
ഇ-ലേലം 24ന്
പുനലൂര്‍ ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ വാഹനം
സെപ്റ്റംബര്‍ 24ന് ഇ-ലേലം ചെയ്യും. എം എസ് ടി സി കമ്പിനിയില്‍ ലേലത്തില്‍
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0745-2222638,
04735-206099 എന്നീ നമ്പരുകളിലും
mstcecommerce.com വെബ്സൈറ്റിലും ലഭിക്കും.
വെറ്ററിനറി സര്ജന്; അഭിമുഖം 27ന്
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന രാത്രികാല
വെറ്ററിനറി സര്‍വീസിന് (രാത്രി ആറു മുതല്‍ രാവിലെ ആറു വരെ) പത്തനാപുരം
ബ്ലോക്കിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 27ന് നടക്കും.
വെറ്ററിനറി
സയന്‍സില്‍ ബിരുദമാണ് യോഗ്യത. സര്‍ജറി, മെഡിസിന് എന്നിവയില്‍ ബിരുദാനന്തര
ബിരുദം അഭികാമ്യം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍
രേഖകള്‍ സഹിതം രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ
ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2793464
നമ്പരില്‍ ലഭിക്കും.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികകളുടെ (കാറ്റഗറി
നമ്പര്‍ 659/2017, 660/2017) റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ