*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പ്

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന് ഫിഷറീസ് വകുപ്പ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. അഭിമുഖം സെപ്റ്റംബര്‍ 23ന് നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 22നും 45നും ഇടയില്‍. എം എസ് ഓഫീസ്, കെ ജി ടി ഇ/വേഡ് പ്രോസസിംഗ്(ഇംഗ്ലീഷും മലയാളവും)/പി ജി ഡി സി എ എന്നിവ അധിക യോഗ്യതായി കണക്കാക്കും.
രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പ്രായം,    വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.

കുടുംബശ്രീ ജേണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
   കുടുംബശ്രീ ജേണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ഇന്റേണ്‍സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ജേണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 20 നും 30നും ഇടയില്‍. 2020 ജനുവരി ഒന്നിന് 30 വയസ് കഴിയാന്‍ പാടില്ല.
യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സെപ്റ്റംബര്‍ 25 നകം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും  www.kudumbashree.org 
വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍: 0474-2794692.

ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രൂമെന്റേഷന്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/വി എച്ച് എസ് ഇ/പ്ലസ് ടൂ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 9895399751 നമ്പരില്‍ ലഭിക്കും.

കോഷന്‍/സെക്യൂരിറ്റി ഡിപ്പോസിറ്റ് വിതരണം ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക്ക് ട്രെയിനിംഗ് സെന്ററില്‍ 2015 മുതല്‍ 2017 വരെ പ്രവേശനം നേടിയ ട്രെയിനികളുടെ കോഷന്‍/സെക്യൂരിറ്റി ഡിപ്പോസിറ്റ് വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട്, ഐ ഡി കാര്‍ഡ് എന്നിവ സഹിതം സെപ്റ്റംബര്‍ 25 നടകം ബി ടി സി യില്‍ ഹാജരാകണം.

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് കെല്‍ട്രോണില്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍ ആന്റ് അനിമേഷന്‍ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍, റീട്ടെയില്‍ ആന്റ് ലേജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിശദ വിവരങ്ങള്‍ 9188665545 നമ്പരിലും  ksg.keltron.in  വെബ്‌സൈറ്റിലും ലഭിക്കും.

അവലോകന യോഗം 24ന് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുള്ള ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് ആശ്രാമം ഗസ്റ്റ് ഹൗസിലെ ഹെറിറ്റേജ് ഹാളില്‍ ചേരും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എം പി മാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, ചെയര്‍ പേഴ്‌സണ്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഭിമുഖം 27ന് ജില്ലാ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇ സി ജി ടെക്‌നീഷ്യന്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 28ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും.
യോഗ്യത: ലാബ് ടെക്‌നീഷ്യന്‍ - ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി കോഴ്‌സ് ജയിച്ചിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
ഫാര്‍മസിസ്റ്റ് - ഡി ഫാം/ബി ഫാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും.
ഇ സി ജി ടെക്‌നീഷ്യന്‍ - ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഇ സി ജി ടെക്‌നീഷ്യന്‍ കോഴ്‌സ്/വി എച്ച് എസ് ഇ - ഇ സി ജി ആന്റ് ഓഡിയോ മെട്രിക്കല്‍ കോഴ്‌സ് ജയിച്ചിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. അപേക്ഷ സെപ്റ്റംബര്‍ 27ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2742004 നമ്പരില്‍ ലഭിക്കും.

കെല്‍ട്രോണില്‍ ടെലിവിഷന്‍  ജേണലിസം: അപേക്ഷിക്കാംകെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം  ksg.keltron.in  വെബ്‌സൈറ്റില്‍ ലഭിക്കും. ക്ലാസ് സെപ്റ്റംബറില്‍ ആരംഭിക്കും.
കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ  പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം അപേക്ഷ സെപ്റ്റംബര്‍  30 നകം സെന്ററില്‍ സമര്‍പ്പിക്കണം.
വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ 8137969292 നമ്പരില്‍ ലഭിക്കും.

ഗതാഗത നിരോധനം അഞ്ചാലുംമൂട്-കുപ്പണ-കലുങ്കുമുഖം റോഡില്‍ കലുങ്ക് നിര്‍മാണത്തിനായി സെപ്റ്റംബര്‍ 23 മുതല്‍ ഒരു മാസത്തേക്ക് ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളിയില്‍ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. ഉദേ്യാഗാര്‍ഥികള്‍ സെപ്റ്റംബര്‍ 30 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കണം.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിംഗ് 24ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിംഗ് സെപ്റ്റംബര്‍ 24ന് രാവിലെ 11ന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലേയും സമീപ ഗ്രാമപഞ്ചായത്തുകളിലേയും ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കും. ഫോസ്റ്റര്‍ കെയര്‍ രക്ഷിതാക്കള്‍, ഫിറ്റ് പേഴ്‌സണ്‍സായി എം പാനല്‍ ചെയ്യപ്പെടാനും ശ്രദ്ധയും സംരക്ഷണവും വേണ്ട കുട്ടികളുടെ സ്‌പോണ്‍സര്‍മാരാകാന്‍ സന്നദ്ധരായിട്ടുള്ളവര്‍ക്കും സിറ്റിംഗില്‍ പങ്കെടുക്കാം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.