*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പ്

സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശനം സ്‌കോള്‍ കേരള മുഖേന പ്ലസ് വണ്‍ 2019-21 ബാച്ച് പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ക്ക് സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2798982 നമ്പരില്‍ ലഭിക്കും.

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍; അഭിമുഖം 30ന് കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും.  മത്സ്യത്തൊഴിലാളി സമൂഹത്തിലെ ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. പ്രായം 20നും 45നും ഇടയില്‍. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും 0474-2792850 നമ്പരിലും ലഭിക്കും.

ഗതാഗത നിയന്ത്രണം ചിറ്റുമല-മണ്‍ട്രോതുരുത്ത് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍   പേഴംതുരുത്ത് മുതല്‍ ഇടച്ചാല്‍ ക്ഷേത്രം വരെ സെപ്റ്റംബര്‍ 25 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

പകര്‍ച്ചവ്യാധി പ്രതിരോധം; ഏകോപന യോഗം ഇന്ന് (സെപ്റ്റംബര്‍ 24)
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഇന്ന് (സെപ്റ്റംബര്‍ 24) ഉച്ചകഴിഞ്ഞ് 2.30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പി എസ് സി; ശാരീരിക പുനരളവെടുപ്പ് ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 456/16), വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 457/16) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പുനരളവെടുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പി എസ് സി ആസ്ഥാന ഓഫീസില്‍ ശാരീരിക പുനരളവെടുപ്പ് നടത്തും.

കെല്‍ട്രോണ്‍; തൊഴിലധിഷ്ഠിത കോഴ്‌സ്കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലേ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകള്‍.
വിശദവിവരങ്ങള്‍  0474-2746727, 9567422755 എന്നീ നമ്പരുകളിലും  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അര്‍ച്ചന-ആരാധന ജംഗ്ഷന്‍, കൊല്ലം-01 വിലാസത്തിലും ലഭിക്കും.

കൗണ്‍സിലര്‍; അഭിമുഖം 26ന് സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലൗ ലാന്റ് ടി ജി പ്രൊജക്ടില്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 26ന്  രാവിലെ 10ന് നടക്കും. എം എസ് ഡബ്ല്യൂ/എം എസ് സി സൈക്കോളജി യോഗ്യതയുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിലാസം - ലൗ ലാന്റ് ടി ജി പ്രൊജക്ട്, ശാസ്താ കോംപ്ലക്‌സ്, വെള്ളയിട്ടമ്പലം, കൊല്ലം. ഫോണ്‍: 0474-2796606, 7012071615.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.