*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പ്‌

ലീഗല്‍ സര്‍വീസസ് അതോറിറ്റി;മെഗാ അദാലത്ത് ഒക്‌ടോബര്‍ 12ന്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 12ന് ജില്ലയിലെ വിവിധ കോടതികളില്‍ മെഗാ നാഷണല്‍ അദാലത്ത് സംഘടിപ്പിക്കും. കോടതികളില്‍ നിലനില്‍ക്കുന്ന സിവില്‍, ക്രിമിനല്‍, വിവാഹ മോചന കേസുകളും ബാങ്ക് വായ്പ, ഇന്‍ഷ്വറന്‍സ്, തൊഴില്‍ തര്‍ക്കം, രജിസ്‌ട്രേഷന്‍, കെ എസ് ഇ ബി, ബി എസ് എന്‍ എല്‍, ആര്‍ ടി ഒ, കെ എസ് എഫ് ഇ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും അദാലത്തില്‍ പരിഗണിക്കും.
ഇളവുകളോടെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് സെപ്റ്റംബര്‍ 30ന് വൈകിട്ട് നാലിനകം അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2791399 നമ്പരില്‍ ലഭിക്കും.

തപാല്‍ അദാലത്ത് 30ന്കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30ന് രാവിലെ 11ന് തപാല്‍ അദാലത്ത് തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന്‍ തലത്തിലോ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കൂ. പരാതികള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കൊല്ലം ഡിവിഷന്‍, കൊല്ലം-691001 വിലാസത്തില്‍ സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 28 നകം ലഭിക്കുന്ന പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കൂ.

ദേശീയ പ്രസംഗ മത്സരം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ       ആഭിമുഖ്യത്തില്‍ രാജ്യസ്‌നേഹം രാഷ്ട്രനിര്‍മാണവും വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരമാവധി പരമാവധി 10 മിനിട്ട് നേരം പ്രസംഗിക്കാം. ദേശീയതലത്തില്‍ യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം, അര ലക്ഷം രൂപയും സംസ്ഥാനതലത്തില്‍ 25000, 10000, 5000 രൂപയും ജില്ലാതലത്തില്‍ 5000, 2000, 1000 രൂപയുമാണ് സമ്മാനം.
മുന്‍വര്‍ഷങ്ങളില്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കാത്ത 18 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ബ്ലോക്കുതല സ്‌ക്രീനിംഗ് വഴിയാണ് ജില്ലാതല മത്സരാര്‍ഥികളെ തിരഞ്ഞെടുന്നത്. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതലത്തിലും സംസ്ഥാനതല വിജയികള്‍ക്ക് ദേശീയ തലത്തിലും മത്സരിക്കാം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 10 നകം 0474-2747903, 8157871337 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

ജില്ലാ പഞ്ചായത്ത് യോഗം 27ന് ജില്ലാ പഞ്ചായത്ത് സാധാരണ യോഗം സെപ്റ്റംബര്‍ 27ന് രാവിലെ 10.30ന് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ നടക്കും.

ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ അഞ്ചിന് സെപ്തംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സെപ്റ്റംബര്‍ 28ന്     നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്.

സംഘാടക സമിതി രൂപീകരണ യോഗം 27ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഫീമെയില്‍ മേട്രന്‍; ഇന്റര്‍വ്യൂ ഒക്‌ടോബര്‍ നാലിന് വനിത-ശിശുവികസന വകുപ്പിന്റെ ഇഞ്ചവിള ഗവണ്‍മെന്റ് ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍  ഫീമെയില്‍ മേട്രനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ നാലിന് നടക്കും.
യോഗ്യത എസ് എസ് എല്‍ സി, പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 18നും 50നും ഇടയില്‍. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം രാവിലെ 9.30ന് ഇഞ്ചവിള ഗവണ്‍മെന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2705546 നമ്പരില്‍ ലഭിക്കും.

അവലോകന യോഗം മൂന്നിന് കെ സോമപ്രസാദ് എം പിയുടെ പ്രാദേശിക വികസന പദ്ധതി അവലോകന യോഗം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.