ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍

ഫ്‌ളവറിങ് ക്യാമ്പ് 17, 18 തീയതികളില്‍ ന്യൂനപക്ഷ കമ്മീഷന്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫ്‌ളവറിങ് ക്യാമ്പ് 17, 18 തീയതികളില്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍  സെന്ററില്‍ നടക്കും. രണ്ട്ണ്‍ ദിവസം നീണ്‍ണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍  ക്യാമ്പാണ് സംഘടിപ്പിക്കുന്നത്.  
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാനും കരിയര്‍ പടുത്തുയര്‍ത്താനുമുള്ള   മാര്‍ഗനിര്‍ദേശമാണ്  ഫ്‌ളവറിങ് ക്യാമ്പ്  വഴി ലഭിക്കുന്നത്.
  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. മാത്‌സ്, സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. ജില്ലയില്‍ നിന്നും 84 വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
ഫ്‌ളവറിങ് ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്         എക്‌സ്‌പ്ലോറിങ് എന്ന പേരില്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന പര്യടനത്തില്‍ വിദഗ്ധരായ അധ്യാപര്‍ക്കൊപ്പം പങ്കെടുക്കാനും അവസരം ലഭിക്കും. ഇതിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച അവലോകനയോഗം എ.ഡി.എം  പി.ആര്‍. ഗോപാലകൃഷ്ണന്റെ   അധ്യക്ഷതയില്‍ നടന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനും  കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് പ്രിന്‍സിപ്പല്‍ കണ്‍വീനറുമായുള്ള  സമിതിക്കാണ് ക്യാമ്പിന്റെ  നടത്തിപ്പു  ചുമതല.

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഇന്ന് (സെപ്റ്റംബര്‍ 3)
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഇന്ന് (സെപ്റ്റംബര്‍ 3) ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജൂനിയര്‍ റസിഡന്റ്; അഭിമുഖം സെപ്തംബര്‍ ഏഴിന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ ഏഴിന് രാവിലെ 11ന് നടക്കും. യോഗ്യത എം ബി ബി എസ്. പ്രായപരിധി 40 വയസ്. ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍(പകര്‍പ്പുകള്‍ ഉള്‍പ്പടെ), സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന് ഹാജരകണം.

ക്വട്ടേഷന്‍ ക്ഷണിച്ചുപ്രളയ ദുരിതാശ്വാസത്തിനായി ശേഖരിച്ചവയില്‍ അവശേഷിച്ച 26000 കുപ്പി കുടിവെള്ളം ക്വട്ടേഷന്‍ മുഖേന വില്‍പ്പന നടത്തി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതല്‍ക്കൂട്ടും. ക്വട്ടേഷന്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11 വരെ     കലക്‌ട്രേറ്റില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2794002 നമ്പരില്‍ ലഭിക്കും.

വാഹന ഇ-ലേലം പുനലൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷനിലെ റാന്നി ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ചില്‍ ഗ്യാരേജ് ചെയ്യപ്പെട്ടിട്ടുള്ള എന്‍ഫീല്‍ഡ് ബുള്ളറ്റ് സെപ്റ്റംബര്‍ 17ന് ഇ-ലേലം ചെയ്യും. എം എസ് ടി സി കമ്പനിയില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ പുനലൂര്‍ ഓഫീസിലും www.mstcecommerce.com  വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0475-2222638.

ബോണസിന് ധാരണയായി ജില്ലയിലെ ഹോട്ടലുകളിലും റെസ്റ്റാറന്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2019 വര്‍ഷത്തെ ബോണസ് ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 2018-19 വര്‍ഷത്തെ ബോണസായി വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം ലഭിക്കും. 2018-19 വര്‍ഷത്തെ വാര്‍ഷിക വേതനത്തിന്റെ 18.05 ശതമാനം എക്‌സ്‌ഗ്രേഷ്യയും നല്‍കും. ഫെസ്റ്റിവല്‍ അലവന്‍സായി ഏഴു ദിവസത്തെ ശമ്പളവും ഗുഡ്‌വില്‍ അലവന്‍സായി 350 രൂപയുമാണ് തീരുമാനിച്ചത്. ഓണം അഡ്വാന്‍സായി ഓരോ തൊഴിലാളിക്കും 2700 രൂപയും നല്‍കും. ഓണം അഡ്വാന്‍സ് 12 തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കും.

സ്‌കോള്‍ കേരള; ഹയര്‍ സെക്കണ്ടറി കോഴ്‌സ് പ്രവേശനം സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഹയര്‍ സെക്കണ്ടറി കോഴ്‌സില്‍ 2019-21 ബാച്ചില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് സെപ്റ്റംബര്‍ ഏഴുവരെ 60 രൂപ പിഴയോടെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. www.scolekerala.org  വെബ്‌സൈറ്
റില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം രേഖകള്‍ സംസ്ഥാന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

ജില്ലാ ജാഗ്രതാ സമിതി യോഗം അഞ്ചിന് കടലോര ജാഗ്രതാ സമിതിയുടെ ഭാഗമായി ജില്ലാ ജാഗ്രതാ സമിതിയുടെ യോഗം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

അഭിമുഖം മാറ്റിവച്ചു വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആറിന് നടത്താനിരുന്ന ഡോക്ടര്‍മാരുടെ അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.