ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍

റേഡിയോളജിസ്റ്റ്; അഭിമുഖം നാളെ (സെപ്റ്റംബര്‍ 18) ജില്ലാ ഹോമിയോ ആശുപത്രിയിലെ സ്‌കാനിംഗ് സെന്ററില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായ വേതന നിരക്കില്‍ താത്കാലികമായി റേഡിയോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ (സെപ്റ്റംബര്‍ 18) നടക്കും. അംഗീകൃത എം.ബി.ബി.എസും മെഡിക്കല്‍ റേഡിയോ ഡയഗനോസിസ് ഡിപ്ലോമ(ഡി.എം.ആര്‍.ഡി) ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് ആശുപത്രിയില്‍ അഭിമുഖത്തിന് എത്തണം.

കേരള ചിക്കന്‍; ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം കൊട്ടിയത്ത്
ഇറച്ചിക്കോഴി വളര്‍ത്താന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന ത്രിദിന പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. സെപ്റ്റംബര്‍ 26, 27, 28 തീയതികളിലാണ് പരിശീലനം. കുടുംബശീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി നടത്തുന്ന സൗജന്യ പരിശീലന പരിപാടിയില്‍ വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും.  പരിശീലനം കഴിയുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന സാക്ഷ്യപത്രങ്ങളും നല്‍കും പ്രവൃത്തി ദിവസങ്ങളില്‍ 10 മണി മുതല്‍ 3 മണി വരെ രജിസ്റ്റര്‍ ചെയ്യാം ഫോണ്‍ 0474-2537300.

വസ്തു പുനര്‍ലേലം തഴവ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 11 ല്‍ റീ സര്‍വെ നമ്പര്‍ 687/18 ല്‍പ്പെട്ട 2.40 ആര്‍ പുരയിടത്തില്‍ 41 ചതുരശ്ര മീറ്റര്‍ സ്ഥലം സെപ്റ്റംബര്‍ 29ന് രാവിലെ 11ന് പുനര്‍ലേലം ചെയ്യും. വിശദ വിവരങ്ങള്‍ തഴവ വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും ലഭിക്കും.
തേവലക്കര വില്ലേജിലെ റീ സര്‍വെ നമ്പര്‍ 130/16-2 ല്‍പ്പെട്ട 3.64 ആര്‍ നിലത്തില്‍ നിന്നും 1.21 ആര്‍ സ്ഥലം ആര്‍ ആര്‍ നിയമപ്രകാരം സെപ്റ്റംബര്‍ 25ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. വിശദ വിവരങ്ങള്‍ തേവലക്കര വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും ലഭിക്കും.

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്‌സ്കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.
അപേക്ഷ ഫോം  ksg.keltron.in  വെബ്‌സൈറ്റില്‍ ലഭിക്കും. സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ 0471-2325154, 4016555 എന്നീ നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടണം.

തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സ് കെല്‍ട്രോണ്‍ തിരുവനന്തപുരം വഴുതക്കാട് നോളജ്  സെന്ററില്‍ എസ് എസ് എല്‍ സി/പ്ലസ് ടൂ/ഐ ടി ഐ/വി എച്ച് എസ് ഇ/ഡിഗ്രി/ഡിപ്ലോമ ജയിച്ചവര്‍ക്ക്  വിവിധ ആനിമേഷന്‍, മള്‍ട്ടി മീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി അനിമേഷന്‍ വിത്ത് സ്‌പെസിലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വി എഫ് എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ എന്നിവയാണ് കോഴ്‌സുകള്‍.  
വിശദ വിവരങ്ങള്‍ 0471-2325154, 4016555 എന്നീ നമ്പരുകളില്‍ ലഭിക്കും.

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്
കെല്‍ട്രോണ്‍ വഴുതക്കാട് നോളഡ്ജ് സെന്ററില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in  വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ടണ്‍ അവസാന തീയതി സെപ്റ്റംബര്‍ 30.
വിശദവിവരങ്ങള്‍ 0471-2325154, 4016555 എന്നീ നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.

സൗജന്യ തൊഴില്‍ പരിശീലനം സിന്‍ഡിക്കേറ്റ് ബാങ്ക് കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഫുഡ് പ്രോസസിംഗ് ആന്റ് കാറ്ററിംഗ്, വനിതകള്‍ക്കായുള്ള തയ്യല്‍ എന്നീ പരിശീലന പരിപടികളിലേക്ക് അപേക്ഷിക്കാം.
18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യം. പരിശീലനത്തോടൊപ്പം വ്യക്തിത്വ വികസനം, അക്കൗണ്ടിംഗ്, ബാങ്കിംഗ് എന്നിവയുടെ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. തപാല്‍ വഴി അപേക്ഷിക്കുന്നവര്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷിക്കണം.
അപേക്ഷ ഡയറക്ടര്‍, ഡിന്‍ഡിക്കേറ്റ്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം പി ഒ, കൊല്ലം-691571 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2537141.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ട്രെയിനി); അഭിമുഖം 19ന്ഐ എച്ച് ആര്‍ ഡിയുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒരു ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19ന് നടക്കും. യോഗ്യത: സി ഒ ആന്റ് പി എ യും ഒരു വര്‍ഷ ദൈര്‍ഘമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സും.
ടാലി, മലയാളം, കോഹ തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ ഡേറ്റ എന്‍ട്രി വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ സെപ്തംബര്‍ 19ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.      വിശദ വിവരങ്ങള്‍ 8547005083 നമ്പരില്‍ ലഭിക്കും.

കെ-ടെറ്റ്; അസല്‍ സര്‍ട്ടിഫിക്കറ്റ്
പരിശോധന നാളെ (സെപ്റ്റംബര്‍ 18) മുതല്‍

പരീക്ഷ ഭവന്‍ 2019 ജൂണ്‍ മാസം നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയില്‍ കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററുകളില്‍ പരീക്ഷ എഴുതി ജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന നാളെ (സെപ്റ്റംബര്‍ 18) ആരംഭിക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലാണ് പരിശോധന നടക്കുക.
കാറ്റഗറി ഒന്ന് - സെപ്റ്റംബര്‍ 18നും 20നും കാറ്റഗറി രണ്ട് - സെപ്റ്റംബര്‍ 23 നും കാറ്റഗറി മൂന്ന് - സെപ്റ്റംബര്‍ 24നും 26നും, കാറ്റഗറി നാല് - സെപ്റ്റംബര്‍ 27 നുമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന.
പരിശോധനാ വേളയില്‍ ഹാള്‍ടിക്കറ്റ്, യോഗ്യത, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം. മാര്‍ക്കിലോ യോഗ്യതയിലോ ഇളവുള്ള പരീക്ഷാര്‍ഥികള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു ആശ്രാമം മൈതാനത്ത് നടക്കുന്ന ബോംബേ സര്‍ക്കസ് കൂടാരത്തില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി മലേറിയ, എച്ച് ഐ വി, കുഷ്ഠ രോഗ നിര്‍ണയ പരിശോധനയും നടത്തി. ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മന്ത് രോഗനിര്‍ണയത്തിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കി.
കൂടാരത്തില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട ശുചിത്വത്തെ സംബന്ധിച്ചും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദേശീയ മന്ത്, കുഷ്ഠ രോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായാണ് സര്‍ക്കസ് കൂടാരം കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.

ഏകദിന ബോധവത്ക്കരണ ശില്പശാല 19ന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയല്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നേര്‍വഴി പദ്ധതിയുടെ അവസാന ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രൊബേഷനുമായി ബന്ധപ്പെട്ടുവരുന്ന പോലീസ്, പ്രോസിക്യൂട്ടര്‍മാര്‍, വക്കീലന്‍മാര്‍, പ്രിസണ്‍ ഓഫീസര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ തലത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും.
സെപ്റ്റംബര്‍ 19ന് രാവിലെ 10ന് ചിന്നക്കട പോലീസ് ക്ലബ്ബില്‍ പ്രിന്‍സിപ്പല്‍ ആന്റ് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് റിഫോര്‍മേറ്റീവ് തിയറിയും പ്രൊബേഷന്‍ സംവിധനത്തെക്കുറിച്ചും ക്ലാസ് എടുക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.