പോഷണ മാസാചരണം പോഷണ്‍ എക്സ്പ്രസ് നാളെ ജില്ലയില്‍ (സെപ്തംബര്‍ 19)കുട്ടികളിലെ
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് നാഷണല്‍ ന്യൂട്രീഷന്‍ മിഷന് (സമ്പുഷ്ട
കേരളം) സംഘടിപ്പിക്കുന്ന പോഷണ മാസാചരണത്തിന്റെ പ്രചരണാര്‍ഥം പോഷണ്‍
എക്സ്പ്രസ് നാളെയും (സെപ്തംബര്‍ 19) മറ്റന്നാളുമായി ജില്ലയില്‍ പര്യടനം
നടത്തും. കല്ലുവാതുക്കലില്‍ 19 ന് രാവിലെ എത്തുന്ന പോഷണ്‍ എക്സ്പ്രസിന്റെ
പര്യടനം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ആദിച്ചനല്ലൂര്‍, പുനലൂര്‍, കൊല്ലം കോര്പ്പറേഷന്, ഓച്ചിറ തുടങ്ങിയ
സ്ഥലങ്ങളില്‍ എക്സിബിഷനും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
കൗമാര
പ്രായക്കാരായ കുട്ടികളുടെയും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെയും
ഗുരുതരമായ തൂക്കക്കുറവ് ഇല്ലാതാക്കുക, വിളര്‍ച്ച രഹിത സമൂഹം സൃഷ്ടിക്കുക,
വ്യക്തിശുചിത്വത്തില്‍ അവബോധം നല്‍കുക എന്നിവയാണ് മാസാചരണത്തിന്റെ ലക്ഷ്യം.
വനിതാ ശിശു വികസന വകുപ്പ്, പ്ലാനിങ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്,
ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയുടെ
സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗാന്ധി ജയന്തി ദിനാഘോഷം: യോഗം നാളെ (സെപ്റ്റംബര്‍ 19)
ഗാന്ധി ജയന്തി ദിനാഘോഷ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള
യോഗം നാളെ (സെപ്റ്റംബര്‍ 19) രാവിലെ 11 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ്
ഹാളില്‍ ചേരും.
വയോജനങ്ങള്‍ക്ക് ആദരവ്; അപേക്ഷ ക്ഷണിച്ചു
പൊതുജനങ്ങളെ വയോജനങ്ങളുടെ പ്രശ്നങ്ങളില്‍ ബോധവാന്മാരാക്കുന്നതിന്
സാമൂഹ്യനീതി വകുപ്പ് മുഖേന ഒക്ടോബര്‍ ഒന്നിന് വയോജനദിനം ആചരിക്കും.
ഇതിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ പ്രതേ്യക നേട്ടങ്ങള്‍ കൈവരിച്ച
ജില്ലയിലെ 10 വയോജനങ്ങളെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ
രേഖകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 20 വരെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍
സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2790971 നമ്പരിലും
ലഭിക്കും.
ജില്ലാ വികസന സമിതി യോഗം 28ന് സെപ്റ്റംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 28ന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കബഡി പരിശീലകന്; അഭിമുഖം 25ന്
ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കല്‍ ഹൈസ്കൂള്‍ കേന്ദ്രമാക്കി
ആരംഭിക്കുന്ന കബഡി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകനെ നിയമിക്കുന്നതിനുള്ള
അഭിമുഖം സെപ്റ്റംബര്‍ 25ന് നടക്കും. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍
നിന്നുളള ബിരുദത്തോടൊപ്പം കബഡി കോച്ചിംഗ് എന്‍ ഐ എസ്
ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ദേശീയ/ദേശാന്തര
മത്സരങ്ങളില്‍ കബഡിയില്‍ മികച്ച പ്രകടനം. യോഗ്യത തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന
അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 9947324655 നമ്പരില്‍
ലഭിക്കും.
ഗതാഗത നിയന്ത്രണം
ഇരവിപുരം പാലം - താന്നി പാലം റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍
അതുവഴിയുള്ള ഗതാഗതത്തിന് നാളെ (സെപ്റ്റംബര്‍ 19) മുതല്‍ പൂര്‍ണ നിയന്ത്രണം
ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍
അറിയിച്ചു.
വസ്തു ലേലം
അയണിവേലിക്കുളങ്ങര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍ സര്‍വേ
നമ്പര്‍ 448/9 ല്‍പ്പെട്ട 5.40 ആര് പുരയിടവും റീ സര്‍വേ നമ്പര്‍ 448/2
ല്‍പ്പെട്ട 5.80 ആര് സ്ഥലവും ആര് ആര് നിയമപ്രകാരം ഒക്ടോബര്‍ 11ന്
രാവിലെ 11ന് അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിശദ
വിവരങ്ങള്‍ വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും
0476-2620223 നമ്പരിലും ലഭിക്കും.
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്
ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളുടെ ഭാഗമായി പ്രോജക്ട്
കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം
സെപ്റ്റംബര്‍ 23ന് നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍
വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി വിഷയത്തില്‍ ലഭിച്ച ബിരുദാനന്തര ബിരുദമാണ്
യോഗ്യത. പ്രായം 22നും 45നും ഇടയില്‍. എം എസ് ഓഫീസ്, കെ ജി റ്റി ഇ/വേഡ്
പ്രോസസിംഗ്(ഇംഗ്ലീഷും മലയാളവും)/പി ജി ഡി സി എ എന്നിവ അധിക യോഗ്യതായി
കണക്കാക്കും.
ഉദേ്യാഗാര്‍ഥികള്‍ രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍
ഇന്റര്‍വ്യൂവില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ
തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സോഷ്യല്‍
മൊബിലൈസേഷന്‍ പദ്ധതിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.
സഹചാരി അവാര്‍ഡിന് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി പദ്ധതി പ്രകാരം ജില്ലയിലെ എന്‍ എസ്
എസ്/എന്‍ സി സി/എസ് പി സി യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കും.
ഗവണ്മെന്റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റു
പ്രവര്‍ത്തനങ്ങളിലും സഹായിക്കുകയും സ്ഥാപനത്തിന് പുറത്തും
ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ്
പോലുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുകയും ചെയ്യുന്ന ജില്ലയിലെ എന്‍
എസ് എസ്/എന്‍ സി സി/എസ് പി സി യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ
സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്ന യൂണിറ്റിനെയും
അവാര്‍ഡിനായി പരിഗണിക്കും. യൂണിറ്റുകള്‍ തങ്ങളുടെ മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി
ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ഒക്ടോബര്‍
15 നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലും
0474-2790971 നമ്പരിലും ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്സ്എഴുകോണ്
സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, അലൂമിനിയം
ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, അഡ്വാന്‍സ്ഡ്
നെറ്റ്വര്ക്കിംഗ്, ബ്യൂട്ടിഷന്‍, അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്നോളജി,
പ്ലംബിംഗ്, ഇലട്രിക്കല്‍ വയറിങ് എന്നിവയാണ് കോഴ്സുകള്‍.
അപേക്ഷ ഫോം
തുടര്‍വിദ്യാഭാസ കേന്ദ്രം ഓഫീസില്‍ ലഭിക്കും. അപേക്ഷ സെപ്റ്റംബര്‍ 30
വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 9496846522 നമ്പരില്‍ ലഭിക്കും.
മുളയുത്സവം; ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 18)
ഡി റ്റി പി സി യുടെയും ഗ്രീന്‍ ഗോള്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും
ആഭിമുഖ്യത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 18) മുള ദിനാചരണം
സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അഡ്വഞ്ചര്‍ പാര്‍ക്കില്‍ മേയര്‍ അഡ്വ.
വി രാജേന്ദ്രബാബു പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തേനാദി ആന്റ്
ഗ്രീന്‍ ഗോള്‍ഡ് ക്രാഫ്റ്റ് വില്ലേജ് അവതരിപ്പിക്കുന്ന മുള സംഗീതവും 20 ന്
രാവിലെ 10.30ന് മുള മ്യൂറല്‍ പെയിന്റിംഗ് പരിശീലനവും നടക്കും.
ഗസ്റ്റ് ലക്ചറര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്
പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ്
ഡെവലപ്മെന്റ് ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജില്‍
ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍
ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 23ന് നടക്കും.
യോഗ്യത ബന്ധപ്പെട്ട
വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. നെറ്റ്
അഭികാമ്യം. ഉദേ്യാഗാര്‍ഥികള്‍ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് കോന്നി സി എഫ്
ആര് ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍
സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പങ്കെടുക്കണം.
താത്കാലിക അധ്യാപക നിയമനം: അഭിമുഖം നാളെ(സെപ്റ്റംബര്‍ 19)
വെസ്റ്റ് കൊല്ലം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എച്ച് എസ് എസ്
ടി ഇംഗ്ലീഷ് ജൂനിയര്‍ അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം
നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19ന് നടക്കും. യോഗ്യത തെളിയിക്കുന്ന
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം
ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 23
മുതല്‍ ഒക്ടോബര്‍ നാലുവരെ വിവിധ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍
പരിശീലനം നല്‍കും. രജിസ്ട്രേഷന് ഫീസ് 135 രൂപ. പ്രവേശനം 40 പേര്‍ക്ക്.
0476-2698550 നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍
23ന് രാവിലെ 9.30ന് പരിശീലന കേന്ദ്രത്തില്‍ എത്തണം.
തൊഴില്‍ പരിശീലന കോഴ്സ്
ജില്ലാ പഞ്ചായത്തിലെ ഹ്യൂമന്‍ റിസോഴ്സ് ആന്റ് ഐ ടി സ്കില്‍
ഡെവലപ്മെന്റ് സെന്ററില്‍ സെപ്റ്റംബര്‍ 21 ന് ആരംഭിക്കുന്ന വിവിധ തൊഴില്‍
പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡോര്‍ മാറ്റ്, പേപ്പര്‍ പേന
നിര്‍മാണം, വാള് ഹാംഗിംഗ്, പേപ്പര്‍, തെര്‍മ്മോകോള്‍, പേപ്പര്‍ കപ്പ്,
തായ് ക്ലേ ക്രാഫ്റ്റ്സ്, വെജിറ്റബിള്‍, കോഫീ, ഗ്ലൂ പെയിന്റിംഗ്, റിബണ്‍
എംബ്രോയിഡറി, പേപ്പര്‍ ബാഗ്, ബിഗ് ഷോപ്പര്‍, സോപ്പ്, അലങ്കാര നെറ്റിപ്പട്ട
നിര്‍മാണം, ആരി വര്‍ക്ക്, ലിക്വിഡ് എംബ്രോയിഡറി, വനികള്‍ക്ക് മാത്രമുള്ള
തയ്യല്‍ പരിശീലനം, ഡി റ്റി പി, എം എസ് ഓഫീസ് എന്നിവയാണ് കോഴ്സുകള്‍.
പങ്കെടുക്കാന്‍
താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് വൈകിട്ട് നാലിനകം സെന്ററില്‍ പേര്
രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലും
0474-2791190 നമ്പരിലും ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ