*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

K4K  ടൂര്‍ണമെന്റ്;സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 26)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന  K4K  (കൊല്ലം ഫോര്‍ കേരള) കബഡി-വോളിബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 26) നടക്കും. വൈകിട്ട് അഞ്ചിന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
മേയര്‍ വി രാജേന്ദ്ര ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും;സ്‌കില്‍ മിത്ര എക്‌സിബിഷന്‍ 28ന്കുളക്കട കമ്മ്യൂണിറ്റി പാര്‍ക്കില്‍ നടക്കുന്ന സ്‌കില്‍ മിത്ര എക്‌സിബിഷന്‍ ഒക്‌ടോബര്‍ 28ന് രാവിലെ 10ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ ദീപ, ഗ്രാമപഞ്ചായത്തംഗം എസ് രഞ്ജിത് അസാപ് ഡയറക്ടര്‍ ടി വി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരള ചിക്കന്‍; ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലന പരിപാടി
ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 26)

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് (സെപ്റ്റംബര്‍ 26) കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കും. രാവിലെ 10.30 ന് എം നൗഷാദ് എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്യും
ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങള്‍, കോഴിയിറച്ചി എന്നിവയിലൊന്നും വിലസ്ഥിരതയില്ല. ഈ സാഹചര്യം കര്‍ഷകര്‍ക്കും ഉപഭോക്കാക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ കുംടുംബശ്രീ വീട്ടമ്മമാര്‍ക്ക് പരിശീലനം നല്‍കി 5000 ഓളം ഫാമുകള്‍ ആരംഭിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ സൗജന്യമായി നല്‍കും. തീറ്റയും മരുന്നുകളും കര്‍ഷകര്‍ നല്‍കണം. കര്‍ഷകര്‍ക്ക് വളര്‍ത്ത് കൂലിയും നല്‍കി വളര്‍ന്ന കോഴികളെ സര്‍ക്കാര്‍ തിരിച്ചെടുക്കും.
കൊട്ടിയത്ത് നടക്കുന്ന ത്രിദിന പരിശീലനത്തില്‍ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ ഡി ഷൈന്‍കുമാര്‍, ഡോ ബി അജിത്ബാബു വെറ്ററിനറി സര്‍ജന്‍മാരായ സുമി ചെറിയാന്‍, എസ് ഷീജ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ചട്ട ലംഘനത്തിന് പിഴ ചുമത്തി ഫാക്ടറീസ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തിന് കല്ലുവാതുക്കല്‍ വേളമാനൂര്‍ കളീലില്‍ കാഷ്യൂ ട്രേഡേഴ്‌സ് (അനീസ് കാഷ്യൂ എക്‌സ്‌പോര്‍ട്‌സ്) ഉടമയ്‌ക്കെതിരെ പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി- II     പതിനായിരം രൂപ പിഴ ചുമത്തി. നിമയലംഘനങ്ങള്‍ പരിഹരിക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഗ്രേഡ്-2 ഇന്‍സ്‌പെക്ടര്‍ എല്‍ കൈലാസ്‌കുമാര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്.

നിധി ആപ്‌കെ നികട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഡനൈസേഷന്‍ കൊല്ലം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നിധി ആപ്‌കെ നികട് ഒക്‌ടോബര്‍ 10ന്   ചിന്നക്കട പരമേശ്വര്‍ നഗര്‍, പൊന്നമ്മ ചേംബേഴ്‌സില്‍ നടക്കും. തൊഴിലാളികള്‍ക്ക് രാവിലെ 10.30 മുതലും തൊഴില്‍ ഉടമകള്‍ക്കും യൂണിയന്‍ പ്രതിനിധികള്‍ക്കും ഉച്ചയ്ക്ക് 12 മുതലും പങ്കെടുക്കാം. അപേക്ഷ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, റീജിയണല്‍   ഓഫീസ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഡനൈസേഷന്‍, പൊന്നമ്മ      ചേംബേഴ്‌സ്-1, പരമേശ്വര്‍ നഗര്‍, ചിന്നക്കട, കൊല്ലം-691001 വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം സമര്‍പ്പിക്കണം.

ഐ എച്ച് ആര്‍ ഡി; സെമസ്റ്റര്‍ പരീക്ഷഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2010/2011 സ്‌കീമുകള്‍) 2019 ഡിസംബറില്‍ നടക്കും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്‌ടോബര്‍ 16 വരെ ഫൈന്‍ കൂടാതെയും 19 വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈം ടേബിള്‍ നവംബര്‍ രണ്ടാംവാരം പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുളള അപേക്ഷാ ഫോം സെന്ററുകളില്‍ ലഭിക്കും. വിശദ വിവരങ്ങള്‍  www.ihrd.ac.in      വെബ്‌സൈറ്റില്‍ ലഭിക്കും.

തുല്യതാ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 30വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യതാ കോഴ്‌സിന്റെ പത്ത്, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ 2019-20 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും. ഏഴാം ക്ലാസ് ജയിച്ചവര്‍ക്കും പത്ത് തോറ്റവര്‍ക്കും എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും തുല്യതാ പത്ത് കോഴ്‌സിന് ചേരാം. ഹയര്‍ സെക്കണ്ടറി, ഹ്യൂമാനിറ്റിസ്, കോമേഴ്‌സ് വിഷയങ്ങളില്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി കോഴ്‌സിലേക്ക് 10 ജയിച്ചവര്‍, ഹയര്‍ സെക്കണ്ടറി പരാജയപ്പെട്ടവര്‍ എന്നിവര്‍ക്ക് ചേരാം. കോഴ്‌സ് ഫീസ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളില്‍ യഥാക്രമം 1850, 2500 രൂപ വീതം അടയ്ക്കണം. വിശദ വിവരങ്ങള്‍ തുടര്‍വിദ്യാ കേന്ദ്രങ്ങളിലും 0474-2798020, 9446534745, 9446793460 എന്നീ നമ്പരുകളില്‍ ലഭിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം
വ്യവസായ വികസനത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്
റി/കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് നോമിനേഷനുകള്‍ സെപ്റ്റംബര്‍ 28ന് വൈകിട്ട് അഞ്ചിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം വ്യവസായ വികസന ഓഫീസര്‍മാരില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. വിശദ വിവരങ്ങള്‍ വ്യവസായ ഓഫീസിലും 0474-2748395 നമ്പരിലും ലഭിക്കും.

തെളിവെടുപ്പ് യോഗം ഒക്‌ടോബര്‍ ഒന്നിന് ഇഷ്ടിക നിര്‍മാണ വ്യവസായം, മീഡിയാ സെക്ടര്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10.30 നും 11.30 നും ലേബര്‍ കമ്മീഷണറേറ്റിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ തൊഴിലാളി തൊഴിലുടമ പ്രതിനിധികളും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ജില്ലാ പ്രതിനിധികളും അഫിലിയേറ്റഡ് ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.