ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

വ്യവസായ സഹകരണ സംഘം; തൊഴിലാളികളുടെ വിവര ശേഖരണം നടത്തും
വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഐ ടി, മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ്കയറ്റം, ഫാബ്രിക്കേഷന്‍ തുടങ്ങിയവയിലോ ഇതര വിഭാഗങ്ങളിലോ ഉള്‍പ്പെടുന്ന തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. താത്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. 9188127038(കൊല്ലം കോര്‍പ്പറേഷന്‍), 9188127039(പരവൂര്‍ മുനിസിപ്പാലിറ്റി), 9188127040(ഇത്തിക്കര ബ്ലോക്ക്), 9188127041(മുഖത്തല ബ്ലോക്ക്), 9188127042(ചിറ്റുമല ബ്ലോക്ക്), 9526015398(കൊല്ലം ഉപജില്ലാ വ്യവസായ ഓഫീസര്‍).

യോഗ ഇന്‍സ്ട്രക്ടര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ അഞ്ചിന്കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഏഴു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് പരിശീലകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10ന് തേവള്ളി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി എന്‍ വൈ എസ് ബിരുദമോ തത്തുല്യമായ മറ്റ് ബിരുദമുള്ളവരെയോ യോഗ അസോസിയേഷനും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കാം. വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും 0474-2792957, 7012838791 എന്നീ നമ്പരുകളിലും ലഭിക്കും.

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൊല്ലം ജില്ലയില്‍ എസ് സി ഡെവലപ്‌മെന്റ് വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (കാറ്റഗറി നമ്പര്‍ 174/2015) തസ്തികയുടെ സാധ്യതാ ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.

വസ്തു പുനര്‍ലേലം തഴവ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 11 ല്‍ റീ സര്‍വെ നമ്പര്‍ 687/18 ല്‍പ്പെട്ട 2.40 ആര്‍ പുരയിടത്തില്‍ 41 ചതുരശ്ര മീറ്റര്‍ സ്ഥലം സെപ്റ്റംബര്‍ 29ന് രാവിലെ 11ന് പുനര്‍ലേലം ചെയ്യും. വിശദ വിവരങ്ങള്‍ തഴവ വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും ലഭിക്കും.
തേവലക്കര വില്ലേജിലെ റീ സര്‍വെ നമ്പര്‍ 130/16-2 ല്‍പ്പെട്ട 3.64 ആര്‍ നിലത്തില്‍ നിന്നും 1.21 ആര്‍ സ്ഥലം ആര്‍ ആര്‍ നിയമപ്രകാരം സെപ്റ്റംബര്‍ 25ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. വിശദ വിവരങ്ങള്‍ തേവലക്കര വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും ലഭിക്കും.

ട്രാക്ടര്‍ ഡ്രൈവര്‍ നിയമനംജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ ട്രാക്ടര്‍ ഡ്രൈവറുടെ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.
മെക്കാനിക് ട്രാക്ടര്‍/മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/മെക്കാനിക് (ഡീസല്‍/ഫിറ്റര്‍) എന്നിവയിലേതിലെങ്കിലുമുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പുതുക്കിയ ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ്, അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
പ്രായം 18നും 41നും ഇടയില്‍ (നിയമാനുസൃത വയസിളവ്  ബാധകം). ശമ്പളം-18000-41500 രൂപ. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശാരീരിക ക്ഷമത തെളിയിക്കുന്നതിന് അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും സഹിതം അതത് എംപ്ലോയ്‌മെന്റ്   എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി സെപ്റ്റംബര്‍ 27 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

സൗജന്യ സംരംഭകത്വ വികസന പരിപാടി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവസംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
15 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍ ഒ സി എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികളും മോഡല്‍ ബിസിനസ് പ്രോജക്ടിനെ സംബന്ധിച്ചും ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭ്യമാകുന്ന ധനസഹായ പദ്ധതികളെക്കുറിച്ചും ക്ലാസുകള്‍ സംഘടിപ്പിക്കും. ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിവിധ ബാങ്കുകളുമായി ബന്ധപ്പെടുത്തി വായ്പ ലഭ്യമാക്കുന്നതും വിവിധ വകുപ്പുകളില്‍ നിന്നുള്ള അവശ്യ സേവനങ്ങള്‍ ലഭ്യമാക്കി നല്‍കും. യൂണിറ്റ് ആരംഭിക്കുന്നവര്‍ക്ക് 15 ശതമാനം മുതല്‍ 35 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കും.
താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, പ്രോജക്ട് വിവരങ്ങള്‍, വിദ്യാഭ്യാസ  യോഗ്യത എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ ഏഴിന് രാവിലെ 9.30ന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2748395.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഏഴിന് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക്ക് ട്രെയിനിങ് സെന്ററില്‍ ലബോറട്ടറി അസിസ്റ്റന്റ് കെമിക്കല്‍ പ്ലാന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമിക്കുന്നതിനുള്ള അഭിമുഖം  സെപ്റ്റംബര്‍ ഏഴിന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍  ഡിപ്ലോമ ഇന്‍ കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി/എഞ്ചിനീയറിംഗ് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി/എഞ്ചിനീയറിംഗ് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.  വിശദ വിവരങ്ങള്‍ 0474-2713099 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.