സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യസുരക്ഷാ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക വയോജന ദിനാഘോഷവും വയോജനോത്സവവും ഇന്ന് (ഒക്ടോബര്‍ 1) ടി എം വര്‍ഗീസ് ഹാളില്‍ നടക്കും. രാവിലെ 10ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വയോജനങ്ങളെ ചടങ്ങില്‍ ആദരിക്കും. രാവിലെ ഒന്‍പതിന് നടക്കുന്ന വിളംബര് ഘോഷയാത്ര ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഇ എസ് രമാദേവിയമ്മ, കോര്പ്പറേഷന് ടാക്സ് അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ആന്റണി, സംസ്ഥാന വയോജന കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ ചിത്രഭാനു, വയോജന കൗണ്‍സില്‍ അംഗം എന്‍ സി പിള്ള, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി സുധീര്‍കുമാര്‍, കെ എസ് എസ് എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആനന്ദ് മനേഷ് തുടങ്ങിയവര്‍ പങ്കെടക്കും. ഡോ ദേവികാ ഗോപന് സെമിനാര്‍ നയിക്കും.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ഇന്ന് (ഒക്ടോബര്‍ 1) ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബര്‍ 1) ബോധവത്കരണ റാലി, എക്സിബിഷന്, പൊതു സമ്മേളനം, സെമിനാര്‍, ഫ്ളാഷ്മോബ് തുടങ്ങിയവ സംഘടിപ്പിക്കും.
ബോധവത്കരണ റാലി രാവിലെ ഒന്‍പതിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫ്ളാഗ് ഓഫ് ചെയ്യും. കൊല്ലം ബീച്ചില്‍ നിന്ന് ആരംഭിക്കുന്ന റാലി ജില്ലാ ആശുപത്രിയില്‍ സമാപിക്കും.
രാവിലെ 11ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ബോധവത്കരണ പ്രദര്‍ശനം മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സതേണ്‍ റെയില്‍വേ എ സി എം എസ് ഡോ മുജീബ് റഹ്മാന് അധ്യക്ഷനാകും. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ലാലു സുന്ദര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി ആര് ജയശങ്കര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ അര് സന്ധ്യ, ആര് സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണവേണി, ജില്ലാ ടി ബി ഓഫീസര്‍ ഡോ എം എസ് അനു, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരികുമാര്‍, റെയില്‍വേ സ്റ്റേഷന് മാനേജര്‍മാരായ പി എസ് അജയകുമാര്‍, എന്‍ കെ സുരാജ്, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എന്‍ പി പ്രശാന്ത്, എം നാരായണന്, പി ജി ഗീതാമണി തുടങ്ങിയവര്‍ പങ്കെടുക്കണം.
മെഗാ വായ്പാ മേളകേന്ദ്ര ധനകാര്യ സേവന വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ലീഡ് ബാങ്കായ ഇന്ത്യന്‍ ബാങ്ക് മെഗാ വായ്പാ മേള സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിനും നാലിനും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ആശ്രാമം യൂനുസ് കണ്വെന്ഷന് സെന്ററിലാണ് മേള. നാല്പതോളം ബാങ്കുകള്‍ പങ്കെടുക്കുന്ന മേളയില്‍ കാര്‍ഷിക, വ്യവസായ, ഭവന, വാഹന വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് അവസരം ലഭിക്കും. അനുവദിച്ച വായ്പകള്‍ കൈപ്പറ്റുന്നതിനുളള സൗകര്യവുമുണ്ട്. പൊതുജനങ്ങള്‍ക്ക് വിവിധ ബാങ്കുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വായ്പയ്ക്ക് അപേക്ഷിക്കാനും സേവിംഗ്സ് അക്കൗണ്ടുകള്‍ തുടങ്ങാനുമുള്ള സൗകര്യങ്ങള്‍ ലഭിക്കും.
മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ ടി എം എന്നിവയെപ്പറ്റി അടുത്തറിയാനും അക്കൗണ്ടില്‍ ജി എസ് റ്റി, ആധാര്‍ നമ്പര്‍ എന്നിവ ചേര്‍ക്കാനും ആധാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്താനുമുള്ള സൗകര്യങ്ങള്‍ വിവിധ ബാങ്കുകള്‍ ഒരുക്കും.
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ആന്റ് ട്രെയിനിംഗ്; അപേക്ഷിക്കാം
പിന്നാക്ക സമുദായങ്ങളിലുള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ആന്റ് ട്രെയിനിംഗ് പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ഗേറ്റ്/മേറ്റ്, യു ജി സി/നെറ്റ്/ഐ ആര് എഫ് തുടങ്ങിയ വിവിധ മത്സരപരീക്ഷാ പരിശീലനത്തിന് പ്രവേശനം നേടിയ ഉദേ്യാഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും www.eep.
മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാ0 ഓണ മഹോത്സവ ദിവസമായ ഒക്ടോബര്‍ എട്ടിന് ഓച്ചിറ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുള്ള പ്രദേശം സമ്പൂര്‍ണ മദ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
പുതിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി
പുതിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ്(എച്ച് എസ് ആര് പി) നിര്‍ബന്ധമാക്കിയതായി ആര് ടി ഒ അറിയിച്ചു. പുതിയ വാഹനങ്ങള്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഫോട്ടോ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ആര് സി ബുക്ക് ലഭിക്കുകയുള്ളൂ. വെബ്സൈറ്റില്‍ വാഹന്‍ വഴി രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും അന്നുതന്നെ രജിസ്ട്രേഷന് നമ്പര്‍ ലഭിക്കും.
ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം മൂലമോ അറിവില്ലായ്മ മൂലമോ പഴയതരത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചാല്‍ അത് അഴിച്ചു മാറ്റും. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ആര് സി ബുക്ക് ലഭിക്കാതെയുണ്ട്. ആയതിനാല്‍ കെ എല്‍ 02 ബി ജെ സീരീസ് മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടും ആര് സി ബുക്ക് ലഭിക്കാത്തവര്‍ എച്ച് എസ് ആര് പി ഘടിപ്പിച്ച് വിവരം ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യണം.
വാഹന വിതരണക്കാരും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ നല്കാന് ബാധ്യസ്ഥരാണ്. വിതരണക്കാര്‍ കാലതാമസം വരുത്തുന്നുവെങ്കില്‍ അവര്‍ക്ക് നല്‍കിവരുന്ന ടെംപററി രജിസ്ട്രഷന് നിര്‍ത്തിവയ്ക്കും. കൂടാതെ രജിസ്റ്റര്‍ ചെയ്ത ശേഷവും മഞ്ഞ സ്റ്റിക്കറില്‍ ടെംപററി നമ്പര്‍ എഴുതി ഓടിച്ചാല്‍ രജിസ്ട്രേഷന് ഇല്ലാതെ വാഹനം ഓടിച്ചു എന്ന രീതിയില്‍ കേസ് എടുക്കും. ആയതിനാല്‍ എല്ലാ വാഹന ഉടമകളും ഒരാഴ്ചക്കുള്ളില്‍ പ്രസ്തുത നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കേണ്ടതാണ്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്ടോബര്‍ മൂന്നിന് ചന്ദനത്തോപ്പ് ഗവണ്മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് നടക്കും.
എം ബി എ/ബി ബി എ/ഗ്രാജേ്വറ്റ് ഇന്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്സും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഗ്രാജേ്വറ്റ്/ഡിപ്ലോമയും ഡി ജി ഇ ടി സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്കില്ലും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനത്തോടെ പ്ലസ് ടൂ/ഡിപ്ലോമ അല്ലെങ്കില്‍ ഡി ജി ഇ ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്കില്‍ പരിശീലനം നേടിയ നിലവിലെ സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ട്രക്ടര്‍മാര്‍. വിശദ വിവങ്ങള്‍ 0474-2713099 നമ്പരില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ