കമ്പ്യൂട്ടര്‍ കോഴ്സ്കെല്ട്രോണില്
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക്
മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് (യോഗ്യത: പ്ലസ് ടൂ)
കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍
കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത്
ലാപ്ടോപ്പ് ടെക്നോളജീസ് (യോഗ്യത - എസ് എസ് എല്‍ സി), നെറ്റ്വര്‍ക്ക്
അഡ്മിനിസ്ട്രേഷന് ആന്റ് ലിനക്സ് (യോഗ്യത - എസ് എസ് എല്‍ സി),
കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് (യോഗ്യത
- എസ് എസ് എല്‍ സി) കോഴ്സുകളിലേയ്ക്കും അപേക്ഷിക്കാം.
വിശദവിവരങ്ങള്‍
0474-2731061 നമ്പരിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്
സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും.
ഡ്രൈവിംഗ് പരിശീലനം
ചാത്തന്നൂര്‍ ഗവണ്മെന്റ് ഐ ടി ഐ യില്‍ ടൂ വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗ്
പരിശീലനത്തിന് അപേക്ഷിക്കാം. വനിതകള്‍ക്ക് വനിതാ ഇന്‍സ്ട്രക്ടറുടെ സേവനവും
ലഭിക്കും.
പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്: അപേക്ഷിക്കാം
ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ്
സ്കീം 2019-20 പ്രകാരം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന്
യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ 2019-20 അധ്യയന
വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ പ്രവേശനം നേടിയവരും നാല്, ഏഴ്
ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡെങ്കിലുമുള്ള
വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചിട്ടുള്ളവര്‍ക്ക്
മുന്‍ഗണന ലഭിക്കും. രക്ഷിതാക്കളുടെ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍
പാടില്ല.
നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാന
സര്‍ട്ടിഫിക്കറ്റ്, നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച മാര്‍ക്ക്/ഗ്രേഡ്
(സ്കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയത്, നിലവില്‍ പഠനം നടത്തുന്ന സ്ഥാപന
മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്) എന്നിവ ഉള്‍ക്കൊള്ളിക്കണം.
അപേക്ഷ അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 നകം
സമര്‍പ്പിക്കണം.
ജനറല്‍ ബോഡി യോഗം 28ന്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2018-19 വര്‍ഷത്തെ ജനറല്‍ ബോഡി യോഗം
സെപ്റ്റംബര്‍ 28ന് രാവിലെ 11ന് ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം
കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ