''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു


ആശ്രാമം മൈതാനത്തും  പരിസരത്തമുള്ള അനധികൃത കൈയേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒഴിപ്പിച്ചു. മൈതാനത്തിനുള്ളിലെ ക്രിക്കറ്റ് പ്രാക്ടീസ് നെറ്റിന് സമീപം സ്വകാര്യ വ്യക്തികള്‍ നിര്‍മിച്ച താത്കാലിക ഇരിപ്പിടങ്ങള്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. പരിശീലനത്തിനുള്ള  താത്കാലിക സംവിധാനവും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
നാല് പെട്ടിക്കടകളും ടെന്റുകളും  പൊളിച്ചു നീക്കാനും നടപടി സ്വീകരിച്ചു.  അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്‌നര്‍ ലോറികളും  ഇവിടെ നിന്ന് മാറ്റി. ഗ്രാമീണ, കാര്‍ഷിക-കൈത്തറി വിപണന മേളയുടെ ഭാഗമായി അധിക സ്ഥലം കയ്യേറിയ കച്ചവടക്കാരെയും  ഒഴിപ്പിച്ചു.
തെക്കു-പടിഞ്ഞാറു മൂലയ്ക്ക് സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള  ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്  വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. കിഴക്ക് ഭാഗത്തുള്ള ചായക്കടകളും മൊബൈല്‍ വര്‍ക്ക് ഷോപ്പുകളും ഇവിടെ നിന്ന് മാറ്റാനും നടപടിയായി.
കിഴക്കേ അതിര്‍ത്തിയില്‍ കണ്ടെത്തിയ വാഹന ഗ്ലാസുകള്‍, അപ്‌ഹോള്‍സ്റ്ററികള്‍ തുടങ്ങിയവ ഹരിത കര്‍മസേന മുഖേന നീക്കം ചെയ്യാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മൈതാനത്ത് അനധികൃത വാഹന പാര്‍ക്കിങ് അനുവദിക്കില്ല. പോലീസ് ഇക്കാര്യം ഉറപ്പാക്കണം.  സ്ഥിരമായി ഇടുന്ന വലിയ വാഹനങ്ങള്‍ക്ക് തറപ്പാട്ടം നിശ്ചയിച്ചു.  ഇവിടെയുള്ള അനധികൃത  ഓട്ടോസ്റ്റാന്‍ഡും ഒഴിപ്പിച്ചു. സമീപത്തുള്ള പെട്ടിക്കടകള്‍ മാറ്റാനും നിര്‍ദ്ദേശം നല്‍കി.
നിയമപരമല്ലാത്ത സ്ഥിരനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കുട്ടികളുടെ ക്രിക്കറ്റ് പരിശീലന കേന്ദ്രം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നേടണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. തഹസില്‍ദാര്‍മാരായ ജാസ്മിന്‍ ജോര്‍ജ്, ബി പി അനി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും നടപടി തുടരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.