ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊലപാതകശ്രമം ഒളിവിലായിരുന്ന പ്രതി പിടിയിൽ


അഞ്ചൽ: പനയഞ്ചേരി സ്വദേശിയായ അജികുമാറിനെ വീട്ടുവളപ്പിൽ കയറി തലയ്ക്കു വെട്ടിയും മർദ്ദിച്ചും കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ 5 പ്രധാന പ്രതികളിൽ ഒരാളായ കൊട്ടാരക്കര പൂയപ്പള്ളി ഗോപവിലാസം ഗോപിനാഥപിള്ള മകൻ 42 വയസുള്ള അനിൽ കുമാറാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. ആവലാതിക്കാരന്റെ വീടിനു മുന്നിൽ വച്ച് പ്രതികൾ മദ്യപിക്കുകയും ബഹളം വക്കുകയും ചെയ്തത് ചോദ്യം ചെയ്തതിന്റെ വിരോധം നിമിത്തം പ്രതികൾ സംഘം ചേർന്നു അജികുമാറിന്റെ വീടിനു മുന്നിലെത്തി ഗേറ്റ് തള്ളി തുറക്കുകയും ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന അജികുമാറിനെ പ്രതികൾ സംഘം ചേർന്നു വെട്ടിയും മർദ്ദിച്ചും കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. 1 മുതൽ 4 വരെ പ്രതികളെ നേരത്തെ പിടി കൂടിയിരുന്നു. എന്നാൽ നാളിതു വരെ ഒളിവിൽ കഴിഞ്ഞിരുന്ന അനിൽ കുമാറിനെ അഞ്ചൽ ഇൻസ്‌പെക്ടർ സുധീർ, എസ്.ഐ ശ്രീകുമാർ, സി.പി.ഒ മാരായ ഷിബിൻ രാജ്, നിഷാദ് നാസർ, അഭിലാഷ്, രാജേഷ് എന്നിവർ ചേർന്നു പിടി കൂടുകയായിരുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.