ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിലക്കുറവിന്റെ കശുവണ്ടി വിപണി കലക്‌ട്രേറ്റില്‍


കാപക്‌സിന്റെ ഓണക്കിഴിവായ 25 ശതമാനം വിലക്കുറവോടെ കശുവണ്ടി ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി കലക്‌ട്രേറ്റ് വളപ്പില്‍ വില്‍പ്പന കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ചെയര്‍മാന്‍ പി.ആര്‍. വസന്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഓണത്തോടനുബന്ധിച്ച് 10 ഫാക്ടറി ഔട്ട്ലെറ്റുകളിലായി ഇതിനകം 25 ലക്ഷം രൂപയുടെ വിറ്റുവരവ് നടന്നതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളില്‍ ജൈവകൃഷി വഴി ഉത്പാദിപ്പിച്ച നാടന്‍  തോട്ടണ്ടി സംസ്‌കരിച്ചാണ് കശുവണ്ടി വിഭവങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ആറളം ഫാമില്‍ ഉല്‍പാദിപ്പിച്ച '150 ഗ്രേഡ് വെറൈറ്റി' കശുവണ്ടിയാണ് ഇത്തവണത്തെ പ്രധാന ഉത്പന്നം.  കെ.എം.എം.എല്‍, സഹകരണ ഓണ ചന്തകള്‍, ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ കാപെക്സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. കലക്‌ട്രേറ്റിലെ കൗണ്ടര്‍ ഇന്നും (സെപ്തംബര്‍ 6) പ്രവര്‍ത്തിക്കും. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.