''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെലവഴിച്ചത് 113 കോടി രൂപ നവീകരിച്ചത് 900 നടുത്ത് വില്ലേജ് ഓഫീസുകള്‍: മന്ത്രി ഇ ചന്ദ്രശേഖരന്‍


സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മികച്ച ജനസേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കിയെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ടയില്‍ പുതിയ വില്ലേജ് ഓഫീസ് മന്ദിര സമര്‍പ്പണവും കുട്ടിനാട് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം വേഗത്തിലാക്കാനും കഴിഞ്ഞു. 900 നടുത്ത് ഓഫീസുകളാണ് 113 കോടി രൂപ ചെലവഴിച്ച് മെച്ചപ്പെടുത്തിയത്. സ്വന്തമായി കെട്ടിടം ഇല്ലാത്തയിടങ്ങളില്‍ പുതിയവ നിര്‍മിച്ചും മറ്റുള്ളവ നവീകരിച്ചും ചുറ്റുമതില്‍ ഇല്ലാത്തയിടങ്ങളില്‍ അവ നിര്‍മിച്ചുമാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഭൂരഹിതരില്ലാത്ത കേരളം സാക്ഷാത്കരിക്കുന്നതിനായി അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കുകയാണ്. കുട്ടിനാട് മേഖലയിലെ കുടികിടപ്പുകാര്‍ക്ക് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം നല്‍കിയാണ് ലക്ഷ്യം കൈവരിക്കുന്നത്. വിചാരണയ്ക്ക് ഹാജരാകാത്ത രണ്ടു പേരുടെ കേസുകള്‍ വിചാരണ നടത്തി പരിഹരിക്കും എന്ന ഉറപ്പും അദ്ദേഹം നല്‍കി.
മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം  ഹംസ, മറ്റു ജനപ്രതിനിധികള്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ ബി രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ ജി നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തലവൂര്‍ വില്ലേജ് ഓഫീസ് മന്ദിരത്തിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍     ശിലയിട്ടു. പത്തനാപുരം നിയോജക മണ്ഡലത്തില്‍ മാത്രം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഓഫീസ് ആധുനീകരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ എല്ലാ വീടുകളുടേയും താക്കോല്‍ ഓണത്തിന് കൈമാറും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുനിത രാജേഷ്, മറ്റു ജനപ്രതിനിധികള്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ ബി.രാധാകൃഷ്ണന്‍, തഹസീല്‍ദാര്‍ കെ ആര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
ഓടനാവട്ടം വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരവും റവന്യൂ മന്ത്രി ഇ. ചന്ദ്രശേരന്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളം, ടോയ്‌ലെറ്റ്, ചുറ്റുമതില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്മാര്‍ട്ട് ഓഫീസിനു വേണ്ട സംവിധാനങ്ങളും ഒരുക്കിയുള്ള വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവര്‍ത്തനം തുടര്‍ പ്രക്രിയയായി നിലനിറുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പി അയിഷാപോറ്റി എം എല്‍ എ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജഗദമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ ബി.രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.