പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം രണ്ടാനച്ഛനായ സിപിഎം നേതാവിനെതിരെ പോക്സോ കേസ്
കൊല്ലം അഞ്ചലിൽപ്രായപൂർത്തി യാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം രണ്ടാനച്ഛനായ സിപിഎം നേതാവിനെതിരെ പോക്സോ കേസ് ചുമത്തി. മുൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി അംഗവും രാമഭദ്രൻ കൊലക്കേസിലെ പ്രതിയുമായ നേതാവിനെതിരെയാണ് അഞ്ചൽ പോലീസ് കേസെടുത്തിരിക്കുന്നത്
പീഢനത്തിനിരയായ പെൺകുട്ടി തിരുവനന്തപുരം റൂറൽ എസ്.പി.യ്ക്ക് നൽകിയ പരാതി അഞ്ചൽ പൊലീസിന് കൈമാറുകയും കേസെടുക്കുകയും ആയിരുന്നു.
അമ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ തന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു രണ്ടാനച്ഛനായ ഇയാളുടെ പെരുമാറ്റം പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മാനസികമായും ശാരിരികമായും പീഢിപ്പിക്കാൻ തുടങ്ങിയതിനെ തുടന്ന് വനിതാ ഹോസ്റ്റലിലേക്ക് താമസം മാറ്റിയിരുന്നു. എന്നിട്ടും എന്നെ പിൻതുടരുകയും പാതിരാത്രിപോലും ഫോണിൽ വിളിച്ച് അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പീഢനശ്രമം സഹിക്കാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ നിന്നും വീട്ടിൽ പോലും വരാറില്ലായിരുന്നു.
പീഢനശ്രമം അമ്മയോട് പറഞ്ഞാൽ കൊല്ലും എന്നും ഭീഷണിപ്പെടുത്തി. ഈയാളുടെ ശല്യത്തെ തുടർന്ന് ഞാൻ മറ്റൊരു ജാതിയിലുള്ള യുവാവിനെ രജിസ്റ്റർ വിവാഹം കഴിച്ചതായും മിശ്രവിവാഹിതയായ തന്നെ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ചെയ്തായും പരാതിയിൽ പറയുന്നു. .എന്നാൽ വിശദീകരണവുമായി സിപിഎം രംഗത്തു വന്നു. പരാതിക്കാരിയുടെ ഭർത്താവിനെ മറ്റൊരു പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് സിപിഎം നേതാവിനെതിരെയുള്ള പരാതിയെന്നു സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയൻ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ