ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആവേശമാക്കി ഡി.റ്റി.പി.സി യുടെ നാലാംദിന ഓണാഘോഷം


ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നാലാംദിന ഓണാഘോഷ പരിപാടികള്‍ ആവേശമായി. കഥകളി, മെഗാഷോ, ഗാനമേള എന്നീ പരിപാടികളോടെയായിരുന്നു നാലാംദിന ആഘോഷം.
കൊല്ലം ബീച്ചില്‍ തിരുവനന്തപുരം കലാകേരള സംഘം അവതരിപ്പിച്ച മണ്ണും മൈലാഞ്ചിയും ഗാനമേള ആസ്വാദക ശ്രദ്ധനേടിയപ്പോള്‍ വേഷപകര്‍ച്ചയിലൂടെ വിസ്മയം തീര്‍ക്കുകയായിരുന്നു 8 പോയിന്റ് ആര്‍ട്ട് കഫേ വേദിയിലെ കഥകളി. ചാത്തന്നൂര്‍ നാരായണപിള്ളയും കൂട്ടരുമാണ് കുചേലവൃത്തം കഥകളി അവതരിപ്പിച്ചത്.
ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ഉഗ്രം ഉജ്ജ്വലം വിസ്മയ കാഴ്ചകള്‍ മെഗാഷോയ്ക്കും കാഴ്ചക്കാര്‍ ഏറെയായിരുന്നു. ഇത്തവണ വലിയ ജനപങ്കാളിത്തത്തോട്  കൂടിയായിരുന്നു ഓണം വാരാഘോഷം നടത്താനായതെന്ന്  ഡി.റ്റി.പി.സി സെക്രട്ടറി സി.  സന്തോഷ്‌കുമാര്‍ പറഞ്ഞു.
കൊല്ലം ബീച്ച്, ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക്, 8 പോയിന്റ് ആര്‍ട്ട് കഫേ, കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ക്ലബ്,  ഉണര്‍വ് സ്വയം സഹായ സംഘം അഞ്ചല്‍, പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബ്, ചാത്തിനാംകുളം പീപ്പിള്‍സ് ലൈബ്രറി, നീരാവില്‍ നവോദയ ഗ്രന്ഥശാല എന്നിവിടങ്ങളിലാണ് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള  ഓണം വാരാഘോഷം.
സെപ്റ്റംബര്‍ 15 വരെ വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ  വാരാഘോഷം തുടരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.