എസ്സൈസ്
വകുപ്പ് നടത്തുന്ന ഓണക്കാല പ്രതേക പരിശോധനയുടെ ഭാഗമായി സെപ്തംബര്‍ നാല്
മുതല്‍ ഏഴ് വരെ 141 റെയ്ഡുകള്‍ നടത്തി. 16 അബ്കാരി കേസുകളും 11
എന്‍.ഡി.പി.എസ് നിയമപ്രകാരമുള്ള കേസുകളും കോട്പ നിയമപ്രകാരം 165 കേസുകളും
എടുത്തു. അബ്കാരി കേസുകളില്‍ 16 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 11
പ്രതികളെയും അറസ്റ്റ് ചെയ്തു. 2.729 കിലോഗ്രാം കഞ്ചാവ്, 50 നൈട്രസപാം
ടാബ്ലെറ്റുകള് , ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 470 മീറ്റര്‍ കോട, 10
ലിറ്റര്‍ ചാരായം, 22 ലിറ്റര്വിദേശമദ്യം, 138 കിലോഗ്രാം നിരോധിത പുകയില
ഉല്‍പ്പന്നങ്ങള്‍, 55 പാക്കറ്റ് സിഗരറ്റ്, നാല് വാഹനങ്ങള്‍ എന്നിവ
പിടിച്ചെടുത്തു.
അഞ്ചല്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജീ.
പ്രശാന്തിന്റെ നേതൃത്വത്തില്‍ ആര്യങ്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്
സമീപം നടത്തിയ വാഹന പരിശോധനയില്‍ 1.1 കിലോഗ്രാം ഗഞ്ചാവ് കെ എസ് ആര് ടി സി
ബസില്‍ കടത്തികൊണ്ടുവന്നത് കണ്ടെടുത്ത് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ
സ്വദേശികളായ ബാബു മകന് അനില്‍ ബാബു, ടോമി മകന് ജിജോ ജോര്‍ജ് എന്നിവരെ
അറസ്റ്റ് ചെയ്ത് കേസെടുത്തു.
ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് വഴി
പള്‍സര്‍ സൈക്കില്‍ ഗഞ്ചവ് കടത്തികൊണ്ടു വന്ന തെങ്കാശി സ്വദേശി ഷേഖ്
ഹുസൈന് എന്നയാളെ ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ്
ഇന്സ്പെക്കാര് അജയകുമാര്‍ പിടികൂടി. കരുനാഗപ്പള്ളി പന്മന മനയില്‍
സ്കൂളിന് സമീപത്ത് നിന്നും സ്കൂട്ടറില്‍ 1.2 കിലോഗ്രാം ഗഞ്ചാവ് കടത്തിയ
ഇസ്മയില്‍ കുഞ്ഞ് മകന് അഫ്സലിനെ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച്
ഇന്‍സ്പെക്റും പാര്‍ട്ടിയും കൂടി അറസ്റ്റ് ചെയ്ത് കേസെടുത്തു. 46
നൈട്രസപാം ഗുളികകള്‍ കൈവശം വച്ച് കടത്തിയതിന് ജിജു, റോബിന്, ബെന്‍സണ്‍
എന്നിവര്‍ക്കെതിരെ കൊല്ലം സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍
ജി.കൃഷ്ണകമാര്‍ കേസെടുത്തു.
കൊട്ടാരക്കര സര്‍ക്കിള്‍ ഓഫിസിലെ
പ്രിവന്റീവ് ഓഫിസര്‍ ബാബുസേനനും പാര്‍ട്ടിയും നടത്തിയ റേയ്ഡില് 75
ലിറ്റര്‍ കോടയും വാറ്റു ഉപകരണങ്ങളും പിടികൂടി പെരുംകുളം സ്വദേശി ഷാജിയെ
അറസ്റ്റ് ചെയ്ത് കേസെടുത്തു. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ്
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കമാറിന്റെ നേതൃത്വത്തില്‍
വാഹനപരിശോധന നടത്തുന്നതിനിടയില്‍ കെ എല്‍ 02ബി എച്ച് 4252 പള്‍സര്‍
ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത്
കണ്ണനല്ലൂര്‍ സ്വദേശികളായ വിഷ്ണു , ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തു.
കൊല്ലം സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍
ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം പള്ളിമുക്ക് ചകിരിക്കട ഭാഗത്തു
നടത്തിയ റെയ്ഡില്‍ രണ്ടു ഗ്രാം തൂക്കമുള്ള നാല് നൈട്രസപാം ടാബ്ലറ്റുകള്
പിടികൂടി. കമറുദ്ദീന് മകന് ഷാരൂഖാന് എന്നയാളെഅറസ്റ്റ് ചെയ്തു
കേസെടുത്തു. ശനിയാഴ്ച്ച പുലര്‍ച്ചെ 3 മണി മുതല്‍ കൊല്ലം എക്സൈസ് സ്പെഷ്യല്‍
സ്ക്വാഡ്,എക്സൈസ് സര്‍ക്കിള്‍, റേഞ്ച്, കൊല്ലം അരു യുടെ
നേതൃത്വത്തില്കണ്ട്രോള് റൂം, ശക്തികുളങ്ങര പോലീസ് പാര്‍ട്ടികളും,
ക്വിക്ക് റെസ്പോണ്‍സ് ടീം,വാണിജ്യ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ്
സ്ക്വാഡ് ,മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയില്‍
കാവനാട് ബൈപാസ് റോഡില്‍ 240 വാഹനങ്ങള്‍ പരിശോധിച്ചു. സ്നിഫെര് ഡോഗ്
ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ 2.7 സഴ
സ്വര്‍ണവുമായി തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ പിടികൂടി. ഇയാളില്‍ നിന്നും
6.5 ലക്ഷം രൂപ ഫൈന്‍ ഈടാക്കി .മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയ
പിഴവുകളില്‍ മേല്‍ 50000 രൂപ പിഴ ഈടാക്കി .5 കിലോ പാന്‍ മസാലയും പിടികൂടി.
പരിശോധനക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാരായ എം നൗഷാദ് , ഐ
നൗഷാദ് .ഇ ഐമാരായ കൃഷ്ണകുമാര്‍, മധുസൂദനന്,'പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഷരീഫ്, സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, ജോയിന്റ് ആര്
ടി ഒ വിനു ജോര്‍ജ് , എ എം വി രാജേഷ് ,സായില്‍, സെയില്‍ ടാസ്ക് ഓഫീസര്‍
അര്ഷാദ്ബി, അസിസ്റ്റന്റ് സെയില്‍ ടാസ്ക് ഓഫീസര്‍ രാജേഷ്.ബി എന്നിവര്‍
നേതൃത്വം നല്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍
തുടരുന്നതാണ്. എക്സൈസ് വകുപ്പില്‍ നിന്നുള്ള മേല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജേക്കബ്ബ് ജോണും അസിസ്റ്റന്റ് എക്സൈസ്
കമ്മിഷണര്‍ ജെ താജുദീന്കുട്ടിയും നേതൃത്വം നല്കിവരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ