ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഫ്‌ളവറിങ് ക്യാമ്പ് 17, 18 തീയതികളില്‍

ന്യൂനപക്ഷ കമ്മീഷന്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫ്‌ളവറിങ് ക്യാമ്പ് 17, 18 തീയതികളില്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍  സെന്ററില്‍ നടക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍  ക്യാമ്പാണ് സംഘടിപ്പിക്കുന്നത്.  
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാനും കരിയര്‍ പടുത്തുയര്‍ത്താനുമുള്ള   മാര്‍ഗനിര്‍ദേശമാണ്  ഫ്‌ളവറിങ് ക്യാമ്പ്  വഴി ലഭിക്കുന്നത്.
  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. മാത്‌സ്, സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. ജില്ലയില്‍ നിന്നും 84 വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
ഫ്‌ളവറിങ് ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്         എക്‌സ്‌പ്ലോറിങ് എന്ന പേരില്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന പര്യടനത്തില്‍ വിദഗ്ധരായ അധ്യാപര്‍ക്കൊപ്പം പങ്കെടുക്കാനും അവസരം ലഭിക്കും. ഇതിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച അവലോകനയോഗം എ.ഡി.എം  പി.ആര്‍. ഗോപാലകൃഷ്ണന്റെ   അധ്യക്ഷതയില്‍ നടന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനും  കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് പ്രിന്‍സിപ്പല്‍ കണ്‍വീനറുമായുള്ള  സമിതിക്കാണ് ക്യാമ്പിന്റെ  നടത്തിപ്പു  ചുമതല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.