ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭക്ഷ്യസുരക്ഷാ പരിശോധന; പിഴ ഈടാക്കി

ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനകളില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടല്‍, ഭക്ഷ്യശാലാ ഉടമകളില്‍ നിന്നും  പിഴ ഈടാക്കി. പേരു വിവരങ്ങള്‍ ചുവടെ.
പത്തനാപുരം ശില്‍പ റസ്റ്റോറന്റ് (10,000 രൂ), ഹോട്ടല്‍ ഡോണാകാസില്‍ കൊല്ലം(2000 രൂ), ഇന്ത്യന്‍ കോഫീ ഹൗസ് കൊല്ലം(1000), കടപ്പാക്കട ശ്രീകൃഷ്ണ കഫേ (5000 രൂ), കടപ്പാക്കട ദേവലോകം ഫാമിലി റസ്റ്റോറന്റ് (2000 രൂ), തേവള്ളി ആള്‍സീസണ്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ട് (4000 രൂ), ഹോട്ടല്‍ റെയില്‍ വ്യൂ കൊല്ലം (2000 രൂ), ഹോട്ടല്‍ ഡീ ഓറിയന്റ് കൊല്ലം (3000 രൂ), കൊട്ടിയം ഇ എ കെ ഹോട്ടല്‍ (3000 രൂ), ആദിച്ചനല്ലൂര്‍ മലബാര്‍ ചിപ്‌സ് ആന്റ് ബേക്കറി (2000 രൂ), ആശ്രാമം ഇ എസ് ഐ കാന്റീന്‍ (5000 രൂ), രാമന്‍കുളങ്ങര വി എന്‍ എസ് ഫ്രൂട്ട്‌സ് (1000 രൂ), രാമന്‍കുളങ്ങര അല്‍ ഫിയ ഫ്രൂട്‌സ് (1000 രൂ), രാമന്‍കുളങ്ങ ശിവാ ഷോപ്പിങ് മാള്‍ (5000 രൂ), നീണ്ടകര ആലപ്പി റസ്റ്റോറന്റ് (2000 രൂ), ശക്തികുളങ്ങര സണ്‍ ഫാമിലി റസ്റ്റോറന്റ് (2000 രൂ), ചാമക്കട എ എ കെ വെജിറ്റബിള്‍സ് (5000 രൂ), പോളയത്തോട് എയര്‍ലൈന്‍സ് ടീ സ്റ്റാള്‍ (2000 രൂ),
പെരുമ്പുഴ തിലകം ഹോട്ടല്‍ (3000 രൂ), അഞ്ചല്‍ അറബിക് റസ്റ്റോറന്റ് (10,000 രൂ), പാവൂര്‍ കൂനയില്‍ മണിശ്രീ ഹോട്ടല്‍ (1000 രൂ), ഭൂതക്കുളം മേത്തര്‍ ഫാമിലി റസ്റ്റോറന്റ് (3000 രൂ) എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്.
ഓണക്കാല റെയ്ഡില്‍ 42 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 56 സാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. ചെക്ക് പോസ്റ്റുകളില്‍ നിന്നം 11 പച്ചക്കറികളുടെ സാമ്പിളുകളും പാലിന്റെ 18 സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഓണക്കാലത്ത് സ്റ്റാളുകള്‍, വഴിയോരക്കച്ചവടം എന്നി നടത്തുന്നവര്‍ നിര്‍ബന്ധമായും ലൈസന്‍സ് എടുത്തിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസി.കമ്മീഷ്ണര്‍ അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.