ജില്ലയില്‍
ഗാന്ധിജയന്തിദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ എ ഡി എം
പി.ആര്.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന
യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ രണ്ടിന് രാവിലെ ഏഴിന് ചിന്നക്കട
പൊതുമരാമത്ത് റസ്റ്റ് ഹൗസിന് മുന്നില്‍നിന്ന് ശാന്തിയാത്ര ആരംഭിക്കും.
ജനപ്രതിനിധികള്‍, ഗാന്ധിയന്മാര്, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍,
വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ശാന്തിയാത്ര ചിന്നക്കട
അടിപ്പാത - ബീച്ച് റോഡ് വഴി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.
ബീച്ചിലെ
മഹാത്മഗാന്ധി പ്രതിമയില്‍ ജനപ്രതിനിധികള്‍ ഹാരാര്‍പ്പണം നടത്തും. സര്‍വമത
പ്രാര്‍ഥനയും ദേശീയോത്ഗ്രഥന പ്രതിജ്ഞയും ഗാന്ധിജയന്തി സന്ദേശവും നല്‍കും.
ജില്ലയിലെ എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പദയാത്രയില്‍
പങ്കെടുക്കുന്ന കുട്ടികള്‍ക്കും മറ്റും പ്രഭാത ഭക്ഷണവും വെള്ളവും ഹോട്ടല്‍
ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ വിതരണം ചെയ്യും. ഗാന്ധി
ദിനാഘോഷ ചടങ്ങുകള്‍ ഹരിതചട്ട പ്രകാരം നടത്തുന്നതിന് ജില്ലാ ശുചിത്വ മിഷന്
നേതൃത്വം നല്‍കും.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്
വകുപ്പ്, കോര്പ്പറേഷന്, വിദ്യാഭ്യാസ വകുപ്പ്, വിവിധ ഗാന്ധിയന്‍ സംഘടനകള്‍
എന്നിവയുടെ നേതൃത്വത്തിലാണ് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
യോഗത്തില്‍ ഗാന്ധി പീസ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് പോള്‍ മത്തായി,
ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി ആര് കൃഷ്ണകുമാര്‍, അയത്തില്‍ സുദര്ശനന്,
സുമന്‍ജിത്ത് മിഷ, പ്രൊഫ. പൊന്നറ സരസ്വതി, ജില്ലാതല ഉദേ്യാഗസ്ഥര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ