കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷന് പുനലൂര്‍ ആശാഭവനില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷന് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുനലൂര്‍ ആശാഭവനിലെ അന്ധേവാസികളോടൊപ്പം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
ആശാഭവനിലെ അന്ധേവാസികളോടൊപ്പം ഹോംഗാര്‍ഡുകള്‍ ഇട്ട അത്തപ്പൂക്കളം ശ്രദ്ധേയമായി.
ചടങ്ങ് കൊല്ലം എസ്.പി ഹരിശങ്കർ ഉദഘാടനം ചെയ്തു.
ചടങ്ങിൽ ആശാഭവൻ അന്ധേവാസികൾക്കും,ഹോംഗാർഡ് വെൽഫെയർ സംഘടനയിലെ മരിച്ചു പോയവരുടെ കുടുംബത്തിനുമുള്ളള്ള ഓണക്കോടികളുടെ വിതരണവും നടന്നു.
ആർഭാടം ഒഴിവാക്കി നിരാലംബരായ അന്ധേവാസികൾക്ക് സഹായം എത്തിക്കുന്ന തരത്തിൽ ഓണാഘോഷം സംഘടിപ്പിച്ച കേരള ഹോം ഗാർഡ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ കൊല്ലം എസ്.പി ഹരിശങ്കര്‍ അനുമോദിച്ചു .
യോഗത്തിൽ പ്രസിഡന്റ് രാജശേഖരൻ പിള്ള ,ജില്ലാ സെക്രട്ടറി വി.രാജു, നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ