ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വാഹന ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് വാഹന ഉടമകൾക്ക് നൽകിയ കേസിൽ ആർ.ടി.ഓ ഏജന്‍റ് പിടിയിൽ


കൊട്ടാരക്കര: കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പുതുക്കാനായി സമീപിക്കുന്ന വാഹന ഉടമകൾക്ക് വ്യാജമായി ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ കൊട്ടാരക്കര മണീസ് ആട്ടോ കൺസൾട്ടൻസി ഉടമ മുസ്ലിം സ്ട്രീറ്റ് എം. ഈ.എസ് സ്കൂളിന് സമീപം എസ്.എസ് മൻസിലിൽ മുഹമ്മദ് ഷെരീഫ് മകൻ സൈലു (41) കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര തൃക്കണാമങ്ങൾ സ്വദേശി ജെയിംസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള KL 23 F 1279 നമ്പർ ഐഷർ ലോറി, കൈതക്കോട് സ്വദേശി ജയചന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള KL 25 C 3987 നമ്പർ വാഹനം എന്നിവക്ക് വ്യാജ പോളിസി സർട്ടിഫിക്കറ്റ് നൽകിയതായി തെളിഞ്ഞിട്ടുണ്ട്. പോളിസി കാലാവധി കഴിഞ്ഞു പുതുക്കാനായി സൈനുവിനെ സമീപിക്കുമ്പോൾ കാലാവധി പൂർത്തിയായ മറ്റൊരു സർട്ടിഫിക്കറ്റിന്റെ നമ്പരിൽ വാഹനത്തിന്റ രേഖകൾ ചേർത്ത് ഇൻഷുറൻസ് കാലാവധി പിന്നീടുള്ള ഒരു വർഷം ചേർത്തുമാണ് സൈലു തട്ടിപ്പു നടത്തിയിരുന്നത്. കൈതക്കോട് സ്വദേശി ജയചന്ദ്രൻ 29.05.2019 ഇൽ കാലാവധി കഴിഞ്ഞ പോളിസി സൈലു മുഖാന്തിരം പുതുക്കിയ ശേഷം വാഹനം വില്പന നടത്തുകയും പുതുതായി വാങ്ങിയ ഉടമ പോളിസി ഉടമസ്ഥൻ തന്റെ പേരിലാക്കാൻ കൊട്ടാരക്കര ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിൽ അസ്സൽ പോളിസി സർട്ടിഫിക്കറ്റുമായി ഹാജരായപ്പോഴാണ് തട്ടിപ്പു പുറത്തായത്. വ്യാജമായി പോളിസി സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ ഇൻഷുറൻസ് തുക പൂർണമായും സൈലുവിന്റെ കൈകളിൽ എത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഓറിയന്റൽ ഇൻഷുറൻസ് കൊട്ടാരക്കര ഡിവിഷണൽ മാനേജർ കൊട്ടാരക്കര പോലീസിൽ രേഖാമൂലം പരാതിപ്പെടുകയും കൊട്ടാരക്കര ഇൻസ്‌പെക്ടർ ബിനുകുമാർ, എസ്.ഐ രാജീവ് എ.എസ്.ഐ അജയകുമാർ, എസ്.സി.പി.ഒ വിനോദ് തോമസ്, സി.പി.ഒ മാരായ ഹോച്ച്മിൻ, സുരേഷ്‌ ബാബു, ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ചതിക്കും, വ്യാജരേഖ ചമക്കലിനും കേസെടുത്തു. കൂടുതൽ വാഹന ഉടമകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നതിന് അന്വേഷണം പുരോഗമിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.