പുനലൂർ: കഞ്ചാവ് കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ ഒന്നര കിലോ കഞ്ചാവുമായി വീണ്ടും എക്സൈസ് പിടിയിലായി.ഇളമാട് വേങ്ങൂർ ചരുവിള പുത്തൻവീട്ടിൽ ചന്ദ്രബോസ്(41) ആണ് പിടി യിലായത്. ഇയാൾ ദേശീയപാതയിലൂടെ വരുമ്പോൾ കോട്ട വട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് പിടിയിലായത്. പിടിയിലായ ഇയാളെയും സ്കൂട്ടറും പരിശോധിച്ചപ്പോഴാണ് പൊതികളിലായിരുന്ന ഒന്നര കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കും വിദ്യർത്ഥികൾക്കും നൽകുവാനായി കൊണ്ടുവന്നതാണെന്നും ആന്ധ്രയിൽ നിന്നും ട്രയിൻ മാർഗമാണ് കഞ്ചാവ്കൊണ്ടുവന്ന തെന്നും സമ്മതിച്ചു.ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ 5 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ പത്തനാപുരം റയിഞ്ച്എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പത്തനാപുരം എക്സൈസ് റയിഞ്ച് ഇൻസ്പക്ടർ ബെന്നി ജോർജ്, പ്രവന്റീവ് ഓഫീസർ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ, ഷാ ജി, അരുൺ കുമാർ, അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ