ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേരള ചിക്കന്‍ കൊല്ലത്ത് 100 ബ്രോയ്‌ലര്‍ ഫാം തുടങ്ങും - എം നൗഷാദ് എം എല്‍ എ


കേരള ചിക്കന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ തുടങ്ങുന്ന 1200 ഫാമുകളില്‍ 100 എണ്ണം കൊല്ലത്തു തുടങ്ങാന്‍ സഹായമനുവദിക്കുമെന്ന് എം നൗഷാദ് എം എല്‍ എ പറഞ്ഞു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ ത്രിദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഫാമുകള്‍ ആരംഭിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ 30 ശതമാനം സബ്‌സിഡി നല്‍കും 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പകള്‍  ഈടില്ലാതെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുണ്ട്. സ്ഥിരമായ നിരക്കില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കോഴിയിറച്ചി വിപണിയിലെത്തിക്കുവാനും സര്‍ക്കാര്‍ ലക്ഷ്യമുന്നതായി എം നൗഷാദ് പറഞ്ഞു
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എന്‍. രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ ബി അജിത് ബാബു, ഡോ കെ കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍ക്കുള്ള സമ്മാന കിറ്റുകള്‍ എം നൗഷാദ് എം എല്‍ എ വിതരണം ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.