
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക സംവിധാനങ്ങള്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നാടിന് സമര്‍പ്പിച്ചു. ആധുനിക ലേബര്‍ റൂം, ഓപ്പറേഷന് തീയറ്റര്‍, വന്ധ്യത നിവാരണ ക്ലിനിക്ക് എന്നിവയാണ് പുതുതായി തുടങ്ങിയത്.
12 സ്പെഷ്യാലിറ്റികള്‍ ചേരുന്ന ബഹുനില ഒ പി മന്ദിരം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 20 വര്‍ഷമെടുത്ത് നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്.
ഗുണനിലവാരം ഉറപ്പാക്കി കുറഞ്ഞ ചെലവില്‍ വികസനം സാധ്യമാക്കുന്നതിന് കിഫ്ബിയാണ് സഹായകമായത്. ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലാ ആശുപത്രി തലംമുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്കി മാറ്റുകയാണ്. ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവ വഴി മുമ്പെങ്ങുമില്ലാത്ത മാറ്റം സൃഷ്ടിക്കാനായി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റവുമധികം പണം ചെലവാക്കി നടപ്പിലാക്കുന്ന വികസനങ്ങളുടെ പ്രയോജനം എല്ലാ തട്ടിലുമുള്ളവര്‍ക്ക് ലഭിക്കുകയുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായി. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികളായ അഡ്വ ജൂലിയറ്റ് നെല്‍സണ്‍, കെ രാജശേഖരന്, സിന്ധു മോഹന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, കെ തങ്കപ്പനുണ്ണിത്താന്‍, തങ്കമണി ശശിധരന്, മറ്റു ജനപ്രതിനിധികള്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ അനിത കെ. കുമാര്‍, ഡി എം ഒ ഇന്‍ ചാര്‍ജ് ഡോ ജയശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ