ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു ഗൃഹപ്രവേശത്തിന്റെ ഓണനിറവില്‍ കുടുംബങ്ങള്‍


മയ്യനാട് കോട്ടയ്ക്കാ വയല്‍വീട്ടില്‍  സിഗ്നാ സുനിലിന് ഇത് അത്യാഹ്ലാദത്തിന്റെ ഓണം. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ലൈഫ് പദ്ധതിയുടെ ഭാഗമായി തീര്‍ത്ത വീടിന്റെ താക്കോല്‍ കൈമാറിയാണ് ഈ കുടുംബത്തിന്റെ ഇത്തവണത്തെ ഓണം വേറിട്ടതാക്കിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശനത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് മന്ത്രി ഇവിടെ നിര്‍വഹിച്ചത്.
സുരക്ഷിതമായ പാര്‍പ്പിടം എന്ന എല്ലാവരുടേയും സ്വപ്നം സാക്ഷാത്കരിക്കാനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. എം നൗഷാദ് എം എല്‍ എ, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം ഷീലജ, തഹസില്‍ദാര്‍ ബി പി അനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍ സുരേഷ് ബാബു, വില്ലേജ് ഓഫീസര്‍ വി എസ് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. മയ്യനാട് തന്നെയുള്ള സുശീലജോയിക്ക് എം. നൗഷാദ് എം എല്‍ എ താക്കോല്‍ കൈമാറി.
കരുനാഗപ്പള്ളിയില്‍ എന്‍ വിജയന്‍പിള്ള എം എല്‍ എയും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയുമാണ് ഓരോ വീടുകളുടെ താക്കോല്‍ സമ്മാനിച്ചത്.
പത്തനാപുരത്ത് രണ്ട് വീടുകളുടെ താക്കോല്‍ദാനം പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശ്രീദേവി നിര്‍വഹിച്ചു. കൊട്ടാരക്കരയില്‍ ഒരു വീടിന്റെ താക്കോല്‍ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ പി ശ്രീകല കൈമാറി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.