*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ലോക മുളദിനം മുള സംരക്ഷണം അനിവാര്യം - മന്ത്രി കെ രാജു


പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തും വാണിജ്യ-ആരോഗ്യ സാധ്യതകള്‍ പരിഗണിച്ചും മുള സംരക്ഷണം ഉറപ്പാക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. വേണാട് ജൈവകര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മുളദിനാചരണം എസ് വി ടോക്കീസ് ജംക്ഷന്‍ സി എസ് എന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനം വകുപ്പ് പമ്പാനദീതീരത്ത് 25,000 മുളന്തൈകള്‍ നട്ടു കഴിഞ്ഞു. ഇവയുടെ പരിപാലനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രത്യേക സേനയും രൂപീകരിച്ചു. നദീ-മലഞ്ചരിവ് മേഖലകളുടെ സംരക്ഷണത്തിനായി ഇവിടങ്ങളിലും തൈകള്‍ നടുകയാണ്. മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനും സഹായകമായ മുളയുടെ വ്യാപനം ഉറപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേയര്‍ വി രാജേന്ദ്രബാബു മുഖ്യപ്രഭാഷണവും വൃക്ഷതൈ വിതരണവും നിര്‍വഹിച്ചു. ചേരിയില്‍ സുകുമാരന്‍ നായര്‍ അധ്യക്ഷനായി. വടക്കേവിള ശശി, ഡോ സി പി രാധാകൃഷ്ണന്‍, ടി എം എസ് മണി, ഉണ്ണികൃഷ്ണന്‍ ഉളിയക്കോവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.