''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലോക പേവിഷ ദിനമാചരിച്ചു.ജില്ലയില്‍ 23,000 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു


ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും. പേവിഷബാധ വഴിയുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി     വാക്‌സിനുകളും സിറവും ആരോഗ്യ വകുപ്പ് സൗജന്യമായി നല്‍കും.
ജില്ലാ ആശുപത്രി, വിക്‌ടോറിയ ആശുപത്രി, നീണ്ടകര, ശാസ്താംകോട്ട, പുനലൂര്‍, കടയ്ക്കല്‍, കൊട്ടാരക്കര കരുനാഗപ്പള്ളി, നെടുങ്ങോലം, കുണ്ടറ താലൂക്ക് ആശുപത്രികളിലും ജില്ലയിലെ 16 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനുകള്‍ ശേഖരിച്ചിട്ടുണ്ട്.
മുഖത്തും കൈയ്യിലും കടിയേല്‍ക്കുന്നവര്‍ക്ക് കുത്തിവയ്ക്കാന്‍ ആവശ്യമുളള ഡോസിന് 20,000 രൂപ വിലയുള്ള സിറവും ആരോഗ്യ വകുപ്പ്  സൗജന്യമായി നല്‍കും. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണവും വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പുമാണ് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പരിപാടി. ജനനനിയന്ത്രണ ശസ്ത്രക്രിയകള്‍ നടത്താനായി ജില്ലയില്‍ ഏഴോളം കേന്ദ്രങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എ ബി സി പദ്ധതി പ്രകാരം 23,000 തെരുവ് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി.
ശ്രീനാരായണ വനിതാ കോളേജില്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പ്രിന്‍സിപ്പല്‍ ഡോ കെ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡോളിമോള്‍, ഐ വി എ പ്രസിഡന്റ് ഡോ സി രമേശന്‍ ബാബു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, ഡോ രാജു, കോ-ഓര്‍ഡിനേറ്റര്‍ ഡോ നിഷ, ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.