ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജനവാസ മേഖലയില്‍ മാലിന്യം തള്ളിയ ആളുകളെയും ലോറിയും നാട്ടുകാര്‍ പിടികൂടി


ജനവാസ മേഖലയില്‍ മാലിന്യം തള്ളിയ ആളുകളെയും ലോറിയും നാട്ടുകാര്‍ പിടികൂടി മാലിന്യം അതെ ലോറിയില്‍ തിരികെ കയറ്റിവിട്ടു.  ആദിച്ചനല്ലൂര്‍ ജംഗ്ഷന് സമീപം ഒഴിഞ്ഞുകിടക്കുന്ന കാഷ്യൂ ഫാക്ടറി വളപ്പിനുള്ളിലാണ് മാലിന്യം തള്ളി രക്ഷപ്പെടാന്‍ ശ്രമം നടന്നത്. കെ എല്‍ എ സി-7114 നമ്പര്‍ ലോറിയിലായിരുന്നു മാലിന്യം കൊണ്ടുവന്ന് തള്ളിയത്.
നാട്ടുകാര്‍ വാഹനം തടഞ്ഞ് വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം സുഭാഷും സെക്രട്ടറി ബിജു സി നായരും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ജേക്കബ്ബും വാര്‍ഡംഗം മധുസൂദനും സ്ഥലത്തെത്തി  മാലിന്യം തിരികെ ലോറിയില്‍ കയറ്റിച്ച് ചാത്തന്നൂര്‍ പോലീസിന് കൈമാറി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.