ദേശീയപാത
വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി
സ്ഥാപിച്ചിട്ടുള്ള കല്ലുകളുടെ കൃത്യത ഉറപ്പാക്കുന്നതിന് സംയുക്ത പരിശോധന
ആരംഭിച്ചു. ഇത്തിക്കര പാലം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള 11.7
കിലോമീറ്റര്‍ സ്ഥലത്തെ സര്‍വേ നടപടികള്‍ ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി
കലക്ടര്‍ ആര് സുമീതന്‍പിള്ളയുടെ നേതൃത്ത്വത്തിലാണ് ആരംഭിച്ചത്.
സ്പെഷ്യല്‍
തഹസില്‍ദാര്‍ ബി അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്
ഉണ്ണികൃഷ്ണപിള്ള, ദേശീയപാത അതോറിറ്റി വിഭാഗം ലെയ്സണ്‍ ഓഫീസര്‍ റഹ്മാന്,
സ്പെഷ്യല്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാരായ ഷാജി വര്‍ഗീസ്, പി മനു, ഹെഡ്
സര്‍വെയര്‍മാരായ ജെ രാധാകൃഷ്ണന് നായര്‍, കെ ഹഷീര്‍, സര്‍വേയര്‍മാര്‍
എന്നിവരും പങ്കെടുത്തു. പരിശോധനയില്‍ കല്ലുകളുടെ സ്ഥാനം കൃത്യമാണെന്നും
അലൈമെന്റില്‍ വ്യത്യസങ്ങള്‍ ഒന്നുമില്ലെന്നും കണ്ടെത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ