*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നിയമസഭാ സമിതി സിറ്റിംഗ് നടത്തി


തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും സുതാര്യവും കാര്യക്ഷമവുമാണെന്ന് ഉദേ്യാഗസ്ഥതലത്തില്‍ ഉറപ്പാക്കണമെന്ന് നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി നിര്‍ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കെ സുരേഷ്‌കുറുപ്പ് എം എല്‍ എ അധ്യക്ഷനായ നിയമസഭാ സമിതിയാണ് സിറ്റിംഗ് നടത്തിയത്. എം എല്‍ എ മാരായ പി ടി തോമസ്, എന്‍ വിജയന്‍പിള്ള, ടി എ അഹമ്മദ് കബീര്‍ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.
2002-2003 മുതല്‍ 2016-17 വരെ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരുന്ന എല്ലാ ഖണ്ഡികകളും പരിശോധിക്കപ്പെട്ടു.
      പദ്ധതി നിര്‍വഹണത്തില്‍ ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുള്ള അപാകതകള്‍   ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഫണ്ട് വിനിയോഗം സമഗ്രമായി ശ്രദ്ധിക്കുകയും മറ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്ന  പദ്ധതികളിലടക്കം ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും വേണം. പദ്ധതി നടത്തിപ്പുകളില്‍ വീഴ്ച വരുത്തിയ വ്യക്തികളില്‍ നിന്നും തുക ഈടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു. അപാകതകള്‍ പരിഹരിച്ച ഖണ്ഡികകള്‍ പരാമര്‍ശത്തില്‍ നിന്നും ഒഴിവാക്കി.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സന്നിഹിതനായി. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ സാങ്കി, നിയമസഭാ അഡീഷണല്‍ സെക്രട്ടറി തോമസ് ചെട്ടുപ്പറമ്പില്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുകുമാര്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ മീനാകുമാരി അമ്മ, ജില്ലാ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ബിനുന്‍ വാഹിദ്, പ്രോജക്ട് ഡയറക്ടര്‍ ടി കെ സയൂജ, അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അനു,  വിവിധ ജില്ലാതല ഓഫീസര്‍മാര്‍, സംസ്ഥാന ഓഡിറ്റ് വകുപ്പ് ജീവനക്കാര്‍, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്
റി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ ഹാജരായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.