ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശാസ്ത്രീയ പഠനം അടിസ്ഥാനമാക്കി മാത്രം വ്യവസായം തുടങ്ങാം - ജില്ലാ കലക്ടര്‍


ശാസ്ത്രീയ പഠനം അടിസ്ഥാനമാക്കി ആശങ്കകള്‍ക്കിട നല്‍കാതെ വേണം പിറവന്തൂരില്‍ പുതിയ വ്യവസായ സംരംഭം തുടങ്ങാനെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശം. പത്താനാപുരം താലൂക്ക്തല പരാതി പരിഹാര അദാലത്തായ സമാശ്വാസത്തിലാണ് പരാതി കണക്കിലെടുത്തുള്ള കലക്ടറുടെ നടപടി.
അന്തരീക്ഷ വായുവില്‍  നിന്ന് ജലം നിര്‍മ്മിക്കുന്നതിനായി  തുടങ്ങുന്ന വ്യവസായ സ്ഥാപനത്തിനെതിരെ അന്തരീക്ഷ മലിനീകരണ സാധ്യത ചൂണ്ടിക്കാട്ടി നാട്ടുകാരാണ് പരാതിപ്പെട്ടത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ  ഗുണ-ദോഷങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ  സാങ്കേതിക വിഭാഗത്തെ കലക്ടര്‍  ചുമതലപ്പെടുത്തി.
ഗള്‍ഫില്‍  മരണപ്പെട്ട  ഭര്‍ത്താവിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ച് ആറ് മാസം പിന്നിട്ടിട്ടും മരണ സര്‍ട്ടിഫിക്കറ്റ്  ലഭ്യമായില്ലെന്ന പരാതിയുമായി ഭാര്യ അദാലത്തിലെത്തി. ലഭിക്കേണ്ട അനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. മരിച്ച വ്യക്തിയുടെ പാസ്‌പോര്‍ട്ടിലെ പേരും  മറ്റു രേഖകളിലെ പേരും തമ്മിലെ വ്യത്യാസമാണ് നടപടികള്‍ക്ക് തടസമാകുന്നത് എന്നും പരാതിയിലുണ്ട്.  മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ അന്വേഷിച്ച് പേരിലെ അവ്യക്തത നീക്കുന്നതിനുള്ള പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ് ഐക്ക് നിര്‍ദേശം നല്‍കി.
വഴി കയ്യേറ്റം, കരം അടയ്ക്കുന്നതിലെ തടസം, ഭൂമി പതിച്ചു കിട്ടുന്നതിനുള്ള വിഷമതകള്‍  തുടങ്ങിയ   പരാതികളായിരുന്നു കൂടുതലും.  42 പരാതികളാണ് ലഭിച്ചത്. ഇവയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
പുനലൂര്‍ ആര്‍ ഡി ഒ ബി. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എം എ റഹിം, ആര്‍ ഐ ജ്യോതിലക്ഷ്മി,  തഹസില്‍ദാര്‍മാരായ കെ ആര്‍ മിനി, കെ എസ് നസിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം റഹിം, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.