*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കുറ്റവാളികള്‍ക്ക് നല്ലനടപ്പുമാകാം വിധിന്യായങ്ങളില്‍ പ്രൊബേഷന്‍ നിയമം പരിഗണിക്കണം - ജില്ലാ ജഡ്ജിപ്രതിയുടെ സാഹചര്യം പരിഗണിച്ച് നല്ലനടപ്പിന് അവസരം നല്കേണ്ടതുണ്ട്. വിധിന്യായങ്ങളില്അര്ഹമായവയ്ക്കെല്ലാം നല്ലനടപ്പ് നിയമം (പ്രൊബേഷന്നിയമം) ബാധകമാക്കാന്ന്യായാധിപന്മാര്‍
ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. പ്രൊബേഷന്‍സംവിധാനം ശക്തിപ്പെടുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന 'നേര്വഴി' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യവെ ജില്ലാ ജഡ്ജി എസ്. എച്ച് പഞ്ചാപകേശനാണ് ഇതു പറഞ്ഞത്.
പാപത്തെ വെറുക്കുക, പാപിയെ വെറുക്കാതിരിക്കുക എന്ന അടിസ്ഥാന തത്വത്തില്ഊന്നിയാണ് പ്രൊബേഷന്ഓഫ് ഒഫന്റേഴ്സ് ആക്ട് നടപ്പിലാക്കുന്നത്. പ്രതിയുടെ സാഹചര്യം കൂടി വിധിന്യായത്തില്പരിഗണിക്കുമ്പോഴാണ് ഈ നിയമത്തിന് പ്രസക്തിയേറുന്നത്.
ജയില്‍ശിക്ഷയ്ക്ക് പകരം കുറ്റത്തിന്റെ സാഹചര്യം, ഉദ്ദേശലക്ഷ്യം, പ്രതിയുടെ സ്വഭാവ - വ്യക്തിത്വ സവിശേഷതകള്തുടങ്ങിയവ കണക്കിലെടുത്ത് താല്ക്കാലികമായി ശിക്ഷ മാറ്റിവയ്ക്കാം. ഇങ്ങനെ നല്ലനടപ്പിന് വിധേയമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് സാഹചര്യം ഒരുക്കുകയാണ് പ്രൊബേഷന്നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത് - അദ്ദേഹം വിശദീകരിച്ചു.
പ്രൊബേഷന്ഓഫീസിന്റെയും ലീഗല്സര്വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്പോലീസ് ക്ലബ് കോണ്ഫറന്സ് ഹാളില്നടത്തിയ പരിപാടിയില്പരവൂര്മുന്സിപ്പല്ചെയര്മാനും ജില്ലാ അഡൈ്വസറി കമ്മിറ്റി അംഗവുമായ കെ.പി കുറുപ്പ് അധ്യക്ഷനായി.
വ്യക്തിപരിവര്ത്തന സിദ്ധാന്തവും പ്രൊബേഷന്സംവിധാനവും എന്ന വിഷയത്തില്ജയില്മുന്ഡി.ജി.പി അലക്സാണ്ടര്ജേക്കബ് പ്രഭാഷണം നടത്തി. നേര്വഴി പദ്ധതിയും പ്രൊബേഷന്സംവിധാനവും എന്ന വിഷയത്തില്ജില്ലാ പ്രൊബേഷന്അസിസ്റ്റന്റ് റോയി ഡേവിഡ് പ്രഭാഷണം നടത്തി. സാമൂഹ്യനീതി വകുപ്പ് നല്കി വരുന്ന വിവിധ സേവനങ്ങളെയും സ്കീമുകളെയും കുറിച്ച് പ്രൊബേഷന്ഓഫീസ് സീനിയര്ക്ലര്ക്ക് അഴൂര്ശിവകുമാര്വിശദീകരിച്ചു. അഡീഷണല്പ്രൊബേഷന്ഓഫീസര്സി. എസ് സുരേഷ് കുമാര്പ്ലീനറി സെക്ഷന്നയിച്ചു. നിയമ വിദ്യാര്ത്ഥികളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജില്ലാ പ്രൊബേഷന്ഓഫീസര്സിജു ബെന്‍, ജില്ലാ ജയില്സൂപ്രണ്ട് ജി. ചന്ദ്രബാബു, ജില്ലാ ഇന്ഫര്മേഷന്ഓഫീസര്സി. അജോയ്, ബാര്അസോസിയേഷന്സെക്രട്ടറി മനോജ് ശ്രീധര്‍, പ്രൊബേഷന്അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ അഡ്വ. ആര്‍. എസ്. രാഹുല്‍, എസ്. ചന്ദ്രശേഖരന്പിള്ള എന്നിവര്സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.