ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍

കടല്‍സുരക്ഷാ ഉപകരണങ്ങള്‍ക്ക് അപേക്ഷിക്കാം മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മത്സ്യ മേഖലയില്‍ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനുമായി ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് 75 ശതമാനം ഗ്രാന്റോടെ കടല്‍സുരക്ഷാ ഉപകരണങ്ങളായ ഡിസ്ട്രസ് അലെര്‍ട്ട് ട്രാന്‍സ്മിറ്റര്‍, വി എച്ച് എഫ് മറൈന്‍ റേഡിയോ, ജി പി എസ് എന്നിവ വിതരണം ചെയ്യും.
20 മീറ്റര്‍ വരെ നീളമുള്ളതും 2010 ന് ശേഷം നിര്‍മിച്ച 250 എച്ച് പി വരെ എഞ്ചിന്‍ കപ്പാസിറ്റിയുമുള്ള യന്ത്രവത്കൃത യാനങ്ങള്‍ക്ക് 50 ശതമാനം ഗ്രാന്റോടെ   വെസ്സല്‍ മോണിറ്ററിംഗ് സിസ്റ്റം, സ്‌ക്വയര്‍ മെഷ്, ഹോളോഗ്രാഫിക്‌സ് രജിസ്‌ട്രേഷന്‍ പ്ലേറ്റ് എന്നിവയും വിതരണം ചെയ്യും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള യാന ഉടമകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.  ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള മത്സ്യബന്ധന യാനങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. അപേക്ഷാ ഫോം ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ സെപ്തംബര്‍ 20 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2792850, 9447192850 എന്നീ നമ്പരുകളില്‍ ലഭിക്കും.

ക്ഷീരോദ്പാദക സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് അര്‍ഹതയുള്ള ജില്ലാ പഞ്ചായത്ത് പരിധിയിലെ ക്ഷീരോദ്പാദക സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 17 നകം അതത് ക്ഷീര വികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.

ബോണസിന് ധാരണയായി കൊട്ടാരക്കര ഐ മാളിലെ തൊഴിലാളികളുടെ ബോണസിന് ധാരണയായി. 2019 വര്‍ഷത്തെ ബോണസ്  മാസ വേതനം 7000 രൂപയായി നിജപ്പെടുത്തി വാര്‍ഷിക വേതനത്തിന്റെ 9.5 ശതമാനം തുക നല്‍കാന്‍ തീരുമാനമായി.

സര്‍ക്കാര്‍ വൃദ്ധ സദനം; ജനറേറ്റര്‍, ഹോം തീയേറ്റര്‍ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 6) അഞ്ചാലുംമൂട് ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ പുതുതായി സ്ഥാപിച്ച ജനറേറ്ററിന്റെയും ഹോം തീയേറ്ററിന്റെയും ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 6) വൈകിട്ട് 4.30ന് എം. മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എ എഞ്ചിനീയര്‍; അപേക്ഷിക്കാം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷന്‍ ഓഫീസില്‍ ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എ എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗില്‍ ബി. ടെക് ബിരുദമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/കൃഷി ശാസ്ത്ര ബിരുദം/പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സെപ്റ്റംബര്‍ 25 നകം മിഷന്‍ ഡയറക്ടര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷന്‍, അഞ്ചാം നില, സ്വരാജ് ഭവന്‍, നന്ദന്‍കോട്, കവടിയാര്‍. പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ 0471-2313385, 2314385 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റംഗ് കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ സെപ്റ്റംബര്‍ 17, 24 തീയതികളില്‍ പുനലൂരിലും 28ന് പീരുമേട്ടിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.